Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി നഗ്നയായതല്ല; രൂപേഷ് പോളിനെതിരെ ഫ്രഞ്ച് കലാകാരി

rupesh-french-lady

കാന്‍ ചലച്ചിത്രമേളയില്‍ സംവിധായകനോടുള്ള ആരാധനമൂത്ത് ഫ്രഞ്ച് നടി തുണിയുരിഞ്ഞെന്ന വാര്‍ത്തക്കെതിരെ ഫ്രഞ്ച് യുവതി തന്നെനേരിട്ട് രംഗത്ത്. ഫ്രഞ്ച് കലാകാരിയായ അറൂറെ നോയ്ഹാസ് അര്‍ധനഗ്നയായി മലയാളിയും ബോളിവുഡ് സംവിധായകനുമായ രൂപേഷ് പോളിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിലും മറ്റും ചര്‍ച്ചയായത് .

വാര്‍ത്ത ശ്രദ്ധയില്‍പെട്ട അറൂറെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിശദീകരണവുമായി രംഗത്തുവന്നത്. പ്രിയപ്പെട്ട ഇന്ത്യക്കാരെ എന്ന് തുടങ്ങുന്ന പോസ്റ്റില്‍ താന്‍ രൂപേഷ് പോളിന്റെ ആരാധികയല്ലെന്നും അയാള്‍ ആരാണെന്ന് അറിയില്ലെന്നും അയാളുടെ നിര്‍ബന്ധപ്രകാരമാണ് ഞങ്ങള്‍ ഒരുമിച്ചുള്ള ചിത്രം എടുത്തതെന്നും യുവതി പറയുന്നു.

അര്‍ധനഗ്നയാകാനുള്ള അവകാശത്തിനായി നടത്തിയ കാംപയിന്റെ ഭാഗമായിരുന്നു താന്‍ കാനില്‍ എത്തിയത്. ആ സമയത്ത് എന്റെ അരികിലെത്തിയ ഇയാള്‍ മറ്റു പലരേയും പോലെ നമുക്ക് ഒരു ചിത്രമെടുക്കാം എന്ന് പറയുകയായിരുന്നു. അങ്ങനെയാണ് ചിത്രമെടുത്തത്. ഞാന്‍ ഒരു നടി അല്ല , ഒരു പ്രശസ്ത പോലുമില്ല. വെറുമൊരു കലാവിദ്യാര്‍ഥിയാണെന്നും അവര്‍ പറയുന്നു.

ഇതിനിടെ നഗ്നഫോട്ടോയുമായി ബന്ധപ്പെട്ട് ഫ്രഞ്ചുകാരി അറോറ നൗവില്‍ഹാസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിനു മറുപടിയുമായി സംവിധായകന്‍ രൂപേഷ് പോളും രംഗത്തെത്തി. തന്നോടുള്ള ആരാധനമൂത്താണ് നടി അര്‍ധനഗ്നയായി തനിക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തതെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നാണ് രൂപേഷ് പറയുന്നത്.

അവര്‍ സ്വയം പരിചയപ്പെടുത്തിയത് നടിയെന്നാണെന്ന് എനിക്കു നല്ല ഓര്‍മയുണ്ട്. അവള്‍ എനിക്കു നല്‍കിയ ബ്രോഷര്‍ എന്റെ പക്കല്‍ ഇപ്പോഴുമുണ്ടെന്നും രൂപേഷ് പറഞ്ഞു. അതേസമയം, താന്‍ ആവശ്യപ്പെട്ടതു അനുസരിച്ചാണ് അവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്ന് രൂപേഷ് വ്യക്തമാക്കുന്നുണ്ട്. ഒരു തെളിവിനുവേണ്ടിയാണ് ഫോട്ടോ എടുത്തതെന്നും രൂപേഷ് പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.