Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നാലും ഇങ്ങനെ മെലിയാമോ നമിതേ!

namitha-makeover

തമിഴ് സിനിമയില്‍ ഒരുകാലത്ത് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയ നടിയായിരുന്നു നമിത. നടിയില്ലാതെ തമിഴില്‍ ഒരു ഐറ്റം ഡാന്‍സ് പോലും ഇറങ്ങില്ല. എന്നാല്‍ തടി കൂടിയതോടെ നടിയെ ആര്‍ക്കും വേണ്ടാതായി. സിനിമയില്‍ അവസരങ്ങളും കുറഞ്ഞു. ആരും വിളിക്കാതെയായി.

2011ല്‍ ആണ് നമിത അവസാനമായി ഒരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചത്. പിന്നീട് രണ്ടു കന്നഡസിനിമകളിലും അതിഥിവേഷത്തില്‍ എത്തി. ഇതാ നമിത ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. താരം ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. അതും പഴയ നമിതയായി.

namitha-new

തടിയൊക്കെ കുറച്ച് സ്ലിം ബ്യൂട്ടിയായാണ് നമിതയുടെ മടങ്ങി വരവ്. തിരിച്ചുവരവില്‍ രണ്ടു ചിത്രങ്ങളിലാണ് നമിത കരാ‍ര്‍ ഒപ്പിട്ടിരിക്കുന്നത്. എന്നാല്‍ വലിച്ചുവാരി പടം ചെയ്യാനൊന്നും താരത്തിന് ഉദ്ദേശമില്ല. സ്ത്രീപ്രാധിനിത്യമുള്ള കഥകള്‍ ആയിരിക്കും നമിത ഇനി ചെയ്യുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.