Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡ് നടന്റെ എംഎംഎസ് ക്ലിപ്പ് പുറത്തായി

harman-baweja ജോണി ബവേജ, ഹർമൻ ബവേജ

ഇന്റർനെറ്റിൽ മറ്റൊരു ബോളിവുഡ് നടന്റെ കൂടി എംഎംഎസ് ക്ലിപ്പ് പുറത്ത്. ബോളിവുഡ് നടൻ‌ ഹർമൻ ബവേജയുടെ ബന്ധുവും പുതമുഖവുമായ ജോണി ബവേജയുടെ വിഡിയോ ക്ലിപ്പ് ആണ് പുറത്തായിരിക്കുന്നത്.

ഒരു യുവതിയെ ചുംബിക്കുന്ന രീതിയിലുള്ള എംഎംഎസ് ക്ലിപ്പില്‍ പ്രത്യക്ഷപ്പെട്ടത് ജോണി ബവേജ എന്ന പുതുമുഖ നടനാണെന്നും ‘സണ്‍ ലഡ്കി’ എന്ന ചിത്രത്തിലാണ് ഇദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നതെന്നും ബി ടൗണ്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ച എംഎംഎസ് ക്ലിപ്പിലെ നടനെ തനിക്കറിയില്ലെന്നും അയാളുമായി ഒരുബന്ധവുമില്ലെന്നും നടന്‍ ഹര്‍മന്‍ ബവേജ പ്രതികരിച്ചു. ജോണി ബവേജയുടേതായി ‘സ്‌കാന്‍ഡല്‍’ എന്നൊരു സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും ലീക്കായ ക്ലിപ്പ് അതിനുവേണ്ടി ചിത്രീകരിച്ചതായിരിക്കാമെന്നും മറ്റ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതാദ്യമായല്ല ബോളിവുഡ് സെലിബ്രിറ്റികളുടെ സ്വകാര്യവീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഷാഹിദ് കപൂറിന്റെയും കരീന കപൂറിന്റെയും ലിപ് ലോക്ക്, അഷ്മിത് പട്ടേല്‍, റിയ സെന്‍ എന്നിവരുടെ സ്വകാര്യവീഡിയോ എന്നിവ ഇന്റര്‍നെറ്റിലൂടെ പുറത്ത് വന്നിട്ടുണ്ട്. 

Your Rating: