Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി സമാന്ത മതം മാറി?

samantha-naga

തെന്നിന്ത്യൻ താരസുന്ദരി സമാന്ത മതം മാറിയതായി തെലുങ്ക് മാധ്യമങ്ങൾ. സൂപ്പർതാരം നാഗാര്‍ജുനയുടെ മകനും യുവസൂപ്പര്‍താരവുമായ നാഗചൈതന്യയുമായി വിവാഹം ഉറപ്പിച്ചതിനു പിന്നാലെയാണ് സമാന്തയുടെ മതം മാറ്റം. ക്രിസ്ത്യൻ വിശ്വാസിയായ സമാന്ത ഹിന്ദുമതം സ്വീകരിച്ചെന്നും തെലുങ്ക് മാധ്യമങ്ങൾ പറയുന്നു.

നാഗാര്‍ജുനയുടെ വീട്ടില്‍ നടന്ന പൂജയില്‍ നാഗചൈതന്യയും സമാന്തയും നാഗാര്‍ജുനയും പങ്കെടുക്കുന്ന ചില ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നിരുന്നു. ഇതാണ് അഭ്യൂഹങ്ങൾക്കു കാരണമായത്. എന്നാൽ വിവാഹനിശ്ചയത്തിന്റെ തീയതി കുറിക്കാനായിരുന്നു പൂജയെന്നും റിപ്പോർട്ട് ഉണ്ട്.

രണ്ടു മക്കളുടെയും വിവാഹം ഉടനുണ്ടെന്നു പ്രഖ്യാപിച്ച നാഗാര്‍ജുന, പക്ഷേ വിവാഹത്തീയതി ഇതുവരെയും പുറത്തുവിട്ടിട്ടില്ല. അടുത്ത വർഷമാണ് വിവാഹം. വിവാഹം ഹിന്ദുമതാചാരപ്രകാരം ഹൈദരാബാദില്‍ വച്ചായിരിക്കും നടക്കുക.

യെമായ ചേസാവെ എന്ന തെലുങ്കു ചിത്രത്തിലാണ് നാഗചൈതന്യയും സമാന്തയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഇതിനുശേഷം ഓട്ടോനഗര്‍ സൂര്യ, മനം തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. 

Your Rating: