Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരീനയ്ക്ക് സെയ്ഫിന്‍റെ ബര്‍ത്ത്ഡേ സര്‍പ്രൈസ്

saif-kareena

ബോളിവുഡ് സുന്ദരി കരീന കപൂറിന്‍റെ 35ാം ജന്മദിനായിരുന്നു ഇന്നലെ. ബോളിവുഡ് സൂപ്പര്‍താരം സെയ്ഫ് അലിഖാന്‍റെ ഭാര്യ കൂടിയായ കരീനയുടെ ഇത്തവണത്തെ പിറന്നാളിന് പ്രത്യേകതകള്‍ ഏറെയായിരുന്നു. ഭര്‍ത്താവിന്‍റെ വക ഉഗ്രനൊരു സര്‍പ്രൈസ് പാര്‍ട്ടി തന്നെ കരീനയ്ക്കായി ഒരുക്കി.

ആര്‍ ബല്‍കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് തിരക്കില്‍ ഡല്‍ഹിയില്‍ ആയിരുന്നു കരീന. സെയ്ഫ് പിറന്നാളിന് തലേദിവസം തന്നെ ഡല്‍ഹിയില്‍ പറന്നിറങ്ങി പ്രിയതമയുടെ അരികിലെത്തി. ആ സര്‍പ്രൈസില്‍ നിന്നു വിട്ടുമാറുന്നതിന് മുന്‍പേ കരീനയെകൂട്ടി സെയ്ഫ് പോയത് ഹരിയാനയിലെ പട്ടൗഡി കൊട്ടാരത്തിലേക്ക്. കൊട്ടാരമാകെ കരീനയെ വരവേല്‍ക്കാന്‍ അണിയിച്ചൊരുക്കി കഴിഞ്ഞിരുന്നു. ഏകദേശം മൂന്ന് മാസത്തിന് മുന്‍പേ ബെബോയുടെ പിറന്നാള്‍ പൊടിപൊടിക്കാന്‍ സെയ്ഫ് പദ്ധതിയിട്ടിരുന്നു.

kareena-amrutha

കരീനയുടെ സഹോദരി കരിഷ്മ, സുഹൃത്തക്കളായ അമൃത, മലൈക എന്നിവരും കൊട്ടാരത്തില്‍ എത്തിയിരുന്നു. പ്രത്യേകം തയാറാക്കിയ ജാപ്പനീസ്, തായ് ലന്‍ഡ് ഭക്ഷണമായിരുന്നു ചടങ്ങിന്‍റെ പ്രത്യേകത. കൂടാതെ ഡല്‍ഹിയിലെ ഏറ്റവും പ്രശസ്തനായ പാചകക്കാരന്‍റെ വേറെ ഭക്ഷണവും. 1930 കാലഘട്ടങ്ങളിലെ അലങ്കാരവസ്തുക്കള്‍ അണിയിച്ചൊരുക്കിയാണ് കൊട്ടാരം അലങ്കരിച്ചിരുന്നത്.

saifalikhan-kareena
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.