Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖുശ്ബുവുമൊത്തുള്ള മാധവന്റെ ചുംബനം വിവാദമായി

madhavan-kushboo മാധവൻ, ഖുശ്ബു

നടിയും രാഷ്ട്രീയപ്രവർത്തകയുമായ ഖുശ്ബു അഭിനയരംഗത്ത് അത്ര സജീവമല്ലെങ്കിലും ടെലിവിഷനിൽ അവതാരികയായി എത്താറുണ്ട്. സിംപ്ലി ഖുശ്ബു എന്ന പരിപാടി തമിഴ് ചാനലിൽ ആണ് അവതരിപ്പിക്കുന്നത്. ഈ പരിപാടിക്കിടെ നടന്ന സംഭവമാണ് വിവാദമായിരിക്കുന്നത്.

സിംപ്ലി ഖുശ്ബു എന്ന പരിപാടിയിൽ അതിഥിയായി എത്തിയ മാധവൻ ഖുശ്ബുവിന്റെ കവിളിൽ നൽകിയ ചുംബനമാണ് വിവാദങ്ങൾക്ക് തുടക്കം. തമിഴിലും ഹിന്ദിയിലുമായി റിലീസിനൊരുങ്ങുന്ന ഇരുദി സുട്രു എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു മാധവൻ.

simply kushboo issue

മാധവൻ ഖുശ്ബുവിനെ ചുംബിക്കുന്ന വിഡിയോ ആണ് ഈ പരിപാടിയുടെ പ്രമോ ആയി അണിയറപ്രവർത്തകർ പുറത്തിറക്കിയത്. മാത്രമല്ല നടി ഖുശ്ബു ഈ വിഡിയോ സോഷ്യൽമീഡിയയിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചു. എല്ലാ യുവതികൾക്കും ഈ വിഡിയോ കാണുന്പോൾ അസൂയ തോന്നുമെന്നായിരുന്നു അടിക്കുറിപ്പ്.

എന്നാൽ വിവാഹിതയായ ഒരു സ്ത്രീ ഇങ്ങനെ പൊതുപരിപാടിയിൽ ചെയ്യാൻ പാടില്ലെന്നും ചുംബിക്കുന്ന വിഡിയോ പരസ്യമായി പങ്കുവച്ചതിൽ ഖുശ്ബു മാപ്പുപറയണമെന്നും ചൂണ്ടിക്കാണിച്ച് നിരവധിപേർ രംഗത്തെത്തി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.