Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹണി റോസിന്‍റെ ആ ആഗ്രഹം സഫലമായി

മലയാളത്തിലെ യുവനായികമാരില്‍ മുന്‍നിരയിലാണെങ്കിലും ഹണി റോസിന് വലിയൊരു ആഗ്രഹം ബാക്കിയുണ്ടായിരുന്നു. മറ്റൊന്നുമല്ല സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പം നായികയായി അഭിനയിക്കണമെന്നായിരുന്നു താരത്തിന്‍റെ ആഗ്രഹം. പല അഭിമുഖങ്ങളിലും ഹണി ഇത് തുറന്നു പറഞ്ഞിട്ടുമുണ്ട്. ഒടുവില്‍ ഹണിയുടെ ആഗ്രഹം സഫലമാകുകയാണ്.

എം. പദ്‌മകുമാര്‍ സംവിധാനം ചെയ്യുന്ന 'കനല്‍' എന്ന ചിത്രത്തിലാണ്‌ ഹണി റോസ്‌ മോഹന്‍ലാലിന്റെ നായികയാകുന്നത്‌. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്,ജയറാം എന്നിവര്‍ക്കെല്ലാം ഒപ്പം അഭിനയിച്ച താരം ഇതാദ്യമായാണ് മോഹന്‍ലാലിന്‍റെ നായികയാകുന്നത്.

ഷീലു ഏബ്രഹാമും ചിത്രത്തില്‍ കനലില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്‌. സുരേഷ്‌ ബാബു തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ അനൂപ്‌ മേനോന്‍ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു. ഇന്ത്യയിലും ദുബായിലുമാണ്‌ സിനിമയുടെ ചിത്രീകരണം. അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം നിര്‍മ്മിക്കുന്ന കനല്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.