Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യന്തിരൻ 2വിൽ അക്ഷയ് കുമാറിന്റെ പ്രതിഫലം

rajinikanth-akshay-kumar രജനീകാന്ത്, അക്ഷയ് കുമാർ

ശങ്കറിന്റെ ബ്രഹ്മാണ്ഡചിത്രമായ യന്തിരൻ 2വിൽ വില്ലനായി എത്തുന്നത് ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിനെയാണ്. ഹോളിവുഡ് താരം അർണോൾഡ് ഷ്വാർസ്നെഗർ, ആമിർ ഖാ‍ന്‍, ഹൃതിക് റോഷൻ എന്നീ താരങ്ങളെ ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നു. അവസാനനിമിഷം വരെ അർണോൾഡ് ഉണ്ടാകുമെന്ന് കേട്ടിരുന്നെങ്കിലും പിന്നീട് പല കാരണങ്ങളാൽ ആ തീരുമാനം മാറി.

യന്തിരന്റെ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് ആണ് അക്ഷയ് കുമാറിലേക്കെത്തുന്നത്. ലൈകയുടെ തന്നെ ബ്ലോക്ബസ്റ്റർ ചിത്രം കത്തിയുടെ ഹിന്ദി റീമേക്കിൽ അക്ഷയ് കുമാർ ആണ് നായകൻ. ഈ കരാർ ഒന്നുകൂടി പുതുക്കി രണ്ടു ചിത്രങ്ങളുടേതാക്കി.

akshay-rajini

450 കോടിയാണ് യന്തിരൻ 2വിന്റെ ബഡ്ജറ്റ്. പ്രൊഡക്ഷൻ കോസ്റ്റ് മാത്രം 250 കോടി. ഇതിൽ അക്ഷയ് കുമാറിന്റെ പ്രതിഫലം 40 കോടി. നേരത്തെ ഇതേ വേഷത്തിനായി 100 ദിവസത്തേക്ക് അർണോൾഡ് ആവശ്യപ്പെട്ടിരുന്നത് 120 കോടിയായിരുന്നു.

രജനിക്ക് അക്ഷയ് കുമാർ വില്ലനായി എത്തുന്നു എന്നതാണ് യന്തിരൻ 2വിന്റെ പ്രധാനആകർഷണ ഘടകം. ഒരു ബോളിവുഡ് സൂപ്പർതാരം രജനിക്ക് വില്ലനായി എത്തുന്നത് തന്നെ ആദ്യം. 450 കോടി മുതൽമുടക്കുമായി എത്തുന്ന ചിത്രത്തിൽ ആമി ജാക്സൺ ആണ് നായിക. നിരവ് ഷാ ഛായാഗ്രഹണവും എ ആർ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു.

enthiran-2-team

മുത്തുരാജ് ആണ് കലാസംവിധാനം. യന്തിരന്റെ ആദ്യഭാഗത്തിൽ സാബു സിറിൽ ആയിരുന്നു ആർട് ഡയറക്ഷൻ. ബാഹുബലി 2 ന്റെ തിരക്കിലാണ് സാബു ഇപ്പോൾ. ആന്റണിയാണ് എഡിറ്റിങ്. വിഷ്വൽ ഇഫക്റ്റ്സ് ശ്രീനിവാസ് മോഹൻ കൈകാര്യം ചെയ്യും. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.

ത്രീഡിയിൽ ചിത്രീകരിക്കുന്ന സിനിമയിൽ ഹോളിവുഡിലെ മികച്ച സാങ്കേതികവിധഗ്ദരും ഒന്നിക്കുന്നു. ജുറാസിക് പാർക്, അയൺമാൻ, അവഞ്ചേഴ്സ് തുടങ്ങിയ സിനികമൾക്ക് വേണ്ടി പ്രവർത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്സ് കന്പനിയായ ലെഗസി ഇഫക്റ്റ്സ് ആണ് സിനിമക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ട്രാൻസ്ഫോർമേഴ്സ് ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച ആക്ഷൻ ഡയറ്കടർ കെന്നീ ബേറ്റ്സ് ആണ് യന്തിരൻ 2വിന്റെ ആക്ഷൻ. വിഎഫ്എക്സ് ലൈഫ് ഓഫ് പൈ ടീമായ ജോൺ ഹഗ്സ്, വാൾട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.