Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃതിക്–കങ്കണ വിവാദം; സുസൈൻ ഖാൻ പ്രതികരിക്കുന്നു

hrithik-suzanne

ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകളുമായി കങ്കണ-ഹൃതിക് വിഷയം വഷളാകുകയാണ്. ഏറ്റവുമൊടുവിൽ പുറത്തുവന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ േകന്ദ്ര ബിന്ദു. കങ്കണ ഉന്നയിച്ച പ്രണയ ബന്ധത്തിന് നടിയുമായി തനിക്കുള്ളത് പ്രൊഫഷണൽ ബന്ധം മാത്രമാണെന്ന ഹൃതികിന്റെ വാദത്തെ പൊളിച്ചടുക്കിയ ഫോട്ടോയായിരുന്നു അത്. എന്നാലിത് ഫോട്ടോഷോപ്പ് വികൃതിയാണെന്ന് ഈ ഫോട്ടോയെടുപ്പിന് സാക്ഷിയായവർ തന്നെ പറഞ്ഞതോടെ അതിന്റെ മുനയൊടിഞ്ഞു. ഇപ്പോഴിതാ ഹൃതികിന്റെ മുൻ ഭാര്യ സൂസെയ്നും അക്കാര്യത്തെ ശരി വയ്ക്കുന്നു. ഒരുപക്ഷേ ഇക്കാര്യത്തിൽ മറ്റാരുടേതിനേക്കാളും മൂല്യമുള്ള വാക്കുകൾ സൂസെയ്ന്റേതു തന്നെ.

ട്വിറ്ററിലൂടെയാണ് സൂസെയ്ൻ തന്റെ നിലപാട് അറിയിച്ചത്. ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്തവയാണ്. അതുപോലെ വലിയ കാര്യത്തോടെ പുറത്തുവരുന്നതെല്ലാം അസത്യമായ കഥകളാണ്. ഹൃതികിനെ സപ്പോർട്ട് ചെയ്യുന്നുവെന്നാണ് സൂസെയ്ൻ പറഞ്ഞത്. സത്യത്തിൽ ഇതിലും വലിയ തെളിവൊന്നും ഈ വിഷയത്തിൽ ആവശ്യമില്ലെന്നതാണ് വാസ്തവം.

2010 ഡിസംബറിൽ ക്രിഷ്3യുടെ പ്രീപ്രൊഡക്ഷന് മുന്നോടിയായി നടന്ന പാർട്ടിക്കിടെയെടുത്ത ചിത്രങ്ങളാണിത്. അന്ന് സൂസെയ്നും പാര്‍ട്ടിയിലുണ്ടായിരുന്നു. അതുമാത്രമല്ല ബോളിവുഡിലെ ചില താരങ്ങളും പങ്കെടുത്തിരുന്നു. അന്നെടുത്ത ചിത്രമാണ് ഹൃതികും കങ്കണയും തമ്മിലുള്ള സ്വകാര്യ ഫോട്ടോ എന്ന രീതിയിൽ പ്രചരിച്ചത്. ഇരുവർക്കും ചുറ്റും വേറെയും ആളുകളുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന കാര്യങ്ങളെ ഫോട്ടോഷോപ്പ് ചെയ്ത് കളഞ്ഞിട്ടാണ് ചിത്രം പുറത്തുവിട്ടത്.

ചിത്രമെത്തിയതിനു പിന്നാലെ അത് െതറ്റാണെന്ന് തെളിയിക്കുന്ന മറ്റ് ഫോട്ടോകളുമെത്തിയതോടെ 'ചിത്ര' വിവാദത്തിന് അന്ത്യമായി. ഇപ്പോൾ സൂസെയ്ന്റെ വാദം കൂടി വന്നതോടെ അത് പൂർണമായി. പതിമൂന്ന് വർഷത്തെ ദാമ്പത്യത്തിനു ശേഷം 2014ലാണ് ഹൃതികും സൂസെയ്നും വേർപിരിയുന്നത്. എങ്കിലും ഇരുവരും തമ്മിൽ നല്ല ബന്ധം ഇന്നുമുണ്ട്. അത് യഥാർഥമാണെന്ന് തെളിയിക്കുകയാണ് ഈ വാക്കുകൾ.

ഈ പ്രശ്നം തുടങ്ങിയപ്പോഴേ എല്ലാവരും കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ സൂസെയ്ന്റേതു തന്നെയായിരുന്നു. ഒരു ദേശീയ മാധ്യമം സൂസെയ്ൻ എന്താവും ചിന്തിക്കുക എന്ന രീതിയിൽ പടച്ചുവിട്ട വാർത്തയോടെ രൂക്ഷമായ രീതിയിൽ സൂസെയ്ൻ പ്രതികരിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ തീർത്തും വികൃതമാകുന്നുവെന്ന് തോന്നിയപ്പോൾ സൂസെയ്ൻ നിലപാട് മാറ്റിയതാകാം.

Your Rating: