Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു വസ്ത്രം കാരണം ഹൃതിക്കിന് കിട്ടിയ പണി

hrithik-upset

ഒരു വസ്ത്രത്തിന്റെ നിറത്തിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ നടന്ന തമ്മിലടി നാമെല്ലാം കണ്ടു മറന്നതാണ്. എന്നാല്‍ ഈ സംഭവമൊന്നും പാവം ഹൃതിക് റോഷന്‍ അറിഞ്ഞിരുന്നില്ല. കക്ഷി ഈയിടെയാണ് മൂന്നാല് മാസങ്ങള്‍ക്ക് മുന്‍പേ വൈറലായി മാറിയ ഈ വസ്ത്രത്തിന്‍റെ ചിത്രം കാണാനിടയായത്.

നമുക്കെല്ലാം ഉണ്ടായ പോലൊരു സംശയം ഹൃതിക്കിനും തോന്നി. താരം ഈ സംശയം ട്വിറ്ററിലൂടെ ആരാധകരോട് പങ്കുവക്കുകയും ചെയ്തു. എന്നാല്‍ ട്വീറ്റിന് മറുപടിയായി ഹൃതിക്കിന് ലഭിച്ചത് പരിഹാസവര്‍ഷങ്ങള്‍. മാസങ്ങള്‍ക്ക് മുന്‍പേ വൈറലായി ഏറെ ചര്‍ച്ചയായ ഒരു വൈറല്‍ ചിത്രവുമായി ഇപ്പോഴാണോ താങ്കള്‍ എത്തുന്നത് എന്ന ചോദ്യവുമായി നിരവധിപേര്‍ രംഗത്തെത്തി.

താങ്കള്‍ ഇപ്പോഴും ഇന്‍റര്‍നെറ്റ് എക്സ്പ്ലോററില്‍ തന്നെ ആണല്ലേ , തനിക്കെന്താടോ കണ്ണുകണ്ടൂടെ എന്നിങ്ങനെയാണ് ഹൃതിക്കിന് കിട്ടിയ മറുപടികള്‍. ‍ഹൃതിക്ക് ചിലപ്പോള്‍ നാളെ ആരാധകര്‍ക്ക് ഹാപ്പി ന്യൂ ഇയര്‍ പറയുമെന്ന് മറ്റു ചിലര്‍. അങ്ങനെ ഹൃതിക്കിനെ കളിയാക്കിക്കൊണ്ടുള്ള മറുപടി ട്വീറ്റുകള്‍ കൊണ്ട് സംഭവം വന്‍ ചര്‍ച്ചയായി. താങ്കള്‍ക്ക് ഇതുവരെ ബുദ്ധിവച്ചില്ലേയെന്നും മനുഷ്യന്‍ ചന്ദ്രനില്‍ വരെയെത്തിയെന്നും ആളുകള്‍ ട്വീറ്റ് ചെയ്തു.

സംഗതി കൈവിട്ടുപോയെന്ന് മനസ്സിലാക്കിയ ഹൃതിക്ക് അടുത്ത ട്വീറ്റ് പോസ്റ്റ് ചെയ്തു. മുഖങ്ങളും വികാരങ്ങളും ഓര്‍ത്തിരിക്കാന്‍ ഞാന്‍ മിടുക്കനാണ്, പക്ഷേ വസ്ത്രങ്ങളുടെ കാര്യത്തില്‍ ഒട്ടുമില്ല. ഇങ്ങനെയായിരുന്നു താരത്തിന്‍റെ ട്വീറ്റ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.