Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃതിക് – കങ്കണ സ്വകാര്യ ചിത്രങ്ങൾ സത്യംപറയുന്നു

hrithik-kangana-leaked ഇന്റർനെറ്റിലൂടെ പുറത്തായ ചിത്രം

ഹൃതിക്–റോഷൻ കങ്കണ പോര് നാൾക്ക് നാൾ ചെല്ലുന്തോറും വികൃതമായി വരുകയാണ്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ അതിരുകളെല്ലാം ലംഘിച്ച് താരപോരാട്ടം കനക്കുന്നു. എന്താണ് ശരി, എന്താണ് തെറ്റെന്ന് വ്യക്തമായ ഉത്തരം തരാതെ പരസ്പരം ചെളിവാരി എറിയുകയാണ് ഇരുവരും.

സ്വകാര്യ ഇമെയിലുകൾ വച്ചായിരുന്നു ആദ്യം കളിയെങ്കിൽ ഇപ്പോഴത് സ്വകാര്യചിത്രങ്ങളിലേക്ക് വഴിമാറി. വിവാദങ്ങള‍ുടെ തുടക്കം മുതൽ കങ്കണയെ അപ്പാടെ തള്ളിക്കളയുന്ന നിലപാടായിരുന്നു ഹൃതിക്കിന്റേത്. കങ്കണയുമായി യാതൊരു രീതിയിലുമുള്ള പ്രണയബന്ധമില്ലെന്നും തന്റെ പുറകെ നടക്കുന്ന വെറുമൊരു പെണ്ണായാണ് ഹൃതിക് കണ്ടിരുന്നത്. എന്നാൽ കങ്കണ ഹൃതിക്കിന് അയച്ച സ്വകാര്യ ഇമെയിലുകളും ഹൃതിക്കിന് അനുകൂലമായിരുന്നു.

എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ ഹൃതിക്കിന്റെ വാദങ്ങളെ പൊളിച്ചടുക്കുന്നു. ഇരുവരും തമ്മിൽ ഹൃതിക് പറഞ്ഞതുപോലുള്ള പ്രൊഫഷണൽ ബന്ധത്തിന് അപ്പുറം പ്രണയബന്ധമുണ്ടായിരുന്നെന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. കൃഷ് 3യുടെ പ്രീ–പ്രൊഡക്ഷൻ ജോലിക്കിടെ എടുത്തിരിക്കുന്ന ചിത്രമാണ് പുറത്തായത്.

തന്നെ മുൻകാമുകനെന്ന് വിളിച്ച കങ്കണയ്ക്കെതിരെ ആദ്യം മാനനഷ്ട കേസ് കൊടുത്തത് ഹൃതിക് ആണ്. പിന്നീട് കങ്കണയും ഹൃതിക്കിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ഇമെയിലിലൂടെ ഹൃതിക് തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു താരത്തിന്റെ വാദം. എന്നാല്‍ ആ മെയില്‍ ഐ.ഡി താന്‍ തയ്യാറാക്കിയതല്ലെന്നായിരുന്നു ഹൃതിക്കിന്റെ മറുപടി. ഇതോടെ ഈ സംഭവത്തിന്റെ പേരില്‍ ഇരുവരും വീണ്ടും വക്കീല്‍ നോട്ടീസുകള്‍ അയച്ച് കാര്യങ്ങൾ കുഴപ്പത്തിലാക്കി.

Your Rating: