Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കങ്കണയ്ക്ക് മാനസിക രോഗമെന്ന് ഹൃതിക്

kangana-hrithik

കാര്യങ്ങൾ കൈവിട്ട് പോയ ലക്ഷണമാണ്. പറഞ്ഞുവരുന്നത് ബോളിവുഡില്‍ നടക്കുന്ന ഹൃതിക്–കങ്കണ പോരിനെപ്പറ്റിയാണ്. ആദ്യം കേട്ടിരുന്നത് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ്...പിന്നെ കഥ മാറി. ഇപ്പോള്‍ രണ്ടും കല്‍പ്പിച്ച് തുറന്ന പോര് നടത്തുകയാണ് ബോളിവുഡിലെ മിന്നും താരങ്ങള്‍.

അങ്ങോട്ടുമിങ്ങോട്ടും കുറ്റപ്പെടുത്തിയുള്ള ട്വീറ്റുകളും പ്രസ്താവനകളുമെല്ലാം കടന്ന് ഇപ്പോള്‍ പരസ്പരം നിയമനടപടികള്‍ വരെ സ്വീകരിച്ചിരിക്കുകയാണ് ഇരുവരും. ഹൃതിക്കാണ് ആദ്യം കങ്കണയ്ക്കെതിരെ വക്കീല്‍നോട്ടീസ് അയക്കുന്നത്. തന്നെ മുൻകാമുകനെന്ന് വിളിച്ചതിനാണ് കങ്കണയ്ക്കെതിരെ മാനനഷ്ട കേസ് കൊടുത്തത്. അതിനു മറുപടിയായി കങ്കണയും ഒരു വക്കീല്‍ നോട്ടീസ് അയച്ചു. ഹൃതിക് റോഷൻ എന്ന വ്യക്തിയുടെ പേര് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് ഇതൊരു മാനനഷ്ട കേസ് ആകുന്നതെന്ന് കങ്കണ ചോദിക്കുന്നു.

കങ്കണയ്ക്ക് ഇല്ലാത്ത കാര്യങ്ങള്‍ സങ്കല്‍പ്പിച്ചുണ്ടാക്കുന്ന വല്ല അസുഖവുമുണ്ടായിരിക്കുമെന്നാണ് ഹൃത്വിക് ഇതിനു നല്‍കിയ മറുപടി. അനാവശ്യമായി തനിക്ക് ദിവസവും 50 ഇമെയിലുകള്‍ വരെ കങ്കണ അയക്കാറുണ്ടെന്നുമൊക്കായാണ് ഹൃത്വിക് പറയുന്നത്. ആകെ 1439 ഇമെയ്ൽ സന്ദേശങ്ങൾ കങ്കണയിൽ നിന്നുവന്നിട്ടുണ്ടെന്ന് ഹൃതിക് പറയുന്നു.അതിൽ പലതും അശ്ലീലം നിറഞ്ഞവയാണെന്നും ഹൃതിക് െവളിപ്പെടുത്തി.

എന്നാൽ ഹൃതിക് തനിക്കും ഒരു രഹസ്യ മെയിൽ ഐഡിയിലൂടെ സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നെന്ന് പറഞ്ഞ് കങ്കണയും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. മാത്രമല്ല തന്റെ അക്കൗണ്ട് ഹൃതിക് ഹാക്ക് ചെയ്തെന്നും കങ്കണ പറഞ്ഞു. മാത്രമല്ല താൻ അയച്ച ഇമെയ്ൽ സന്ദേശങ്ങൾ ഹൃതിക് പരസ്യപ്പെടുത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങളാകും നേരിടേണ്ടി വരുകയെന്നും കങ്കണയുടെ അഭിഭാഷകൻ പറഞ്ഞു. അഞ്ച് ദിവസത്തിനുള്ളില്‍ പരാതി പിൻവലിച്ചില്ലെങ്കിൽ താൻ തിരിച്ചൊരു മാനനഷ്ടകേസ് ഹൃതിക്കിനെതിരെ നൽകുമെന്ന് കങ്കണ പറയുന്നു.

Your Rating: