Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാണ് സുസൈന്‍റെ ആ സുഹൃത്ത് ?

arjun-sussaine

ഹൃതിക് റോഷന്‍റെ മുന്‍ഭാര്യ സുസൈന്‍ ഖാന്‍ വീണ്ടും വിവാഹത്തിനൊരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഹൃതിക് റോഷന്‍റെ അടുത്തസുഹൃത്തുക്കളിലൊരാളെയാണ് വിവാഹം കഴിക്കുന്നതെന്നായിരുന്നു വാര്‍ത്ത.

സംഭവം ബി ടൗണില്‍ ചൂടന്‍ ചര്‍ച്ചയായിരിക്കുകയാണ്. ആരാണ് ആ സുഹൃത്ത് എന്നാണ് ഏവരുടെയും സംശയം. ആരാധകര്‍ക്കിടയിലും സിനിമാക്കാര്‍ക്കിടയിലും ഇതു തന്നെ ചര്‍ച്ചാവിഷയം.

ഹൃതിക്കിന്‍റെയും സുസന്നെയുടെയും അടുത്തസുഹൃത്താണ് വരനെന്നും ഇയാള്‍ തന്നെയാണ് ഇരുവരുടെയും വിവാഹമോചനത്തിനും പ്രധാനകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവിടെയും വില്ലനായി നടന്‍ അര്‍ജുന്‍ രാംപാലിന്‍റെ പേരു തന്നെയാണ് കേള്‍ക്കുന്നത്. ഹൃതിക്കിന്‍റെയും സുസൈന്‍റെയും വിവാഹമോചനസമയത്ത് അര്‍ജുന്‍ രാംപാലിന്‍റെ പേര് കാരണമായി കേട്ടിരുന്നു. എന്നാല്‍ പിന്നീട് നടന്‍ തന്നെ വാര്‍ത്തകളെ തള്ളിക്കൊണ്ട് രംഗത്തുവന്നു.

അര്‍ജുന്‍ രാംപാലും ഭാര്യ മെഹറും ഹൃതിക് കുടുംബവുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ്. തന്നെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതാണെന്നും താരങ്ങളുടെ ഇത്തരം സ്വകാര്യ നിമിഷങ്ങളില്‍ ആരോപണങ്ങള്‍ പതിവാണെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 2013 ല്‍ വേര്‍പിരിഞ്ഞ ഹൃതിക്കും സുസന്നൈയും 2014 നവംബര്‍ മാസം നിയമപരമായി വിവാഹമോചനം നേടി. 13 വര്‍ഷം നീണ്ട ദാമ്പത്യബന്ധത്തിനാണ് അതോടെ വിരാമമായത്. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.