Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആര്യനും നവ്യയ്ക്കും ഇനി പുതിയ വഴി

aryan-navya

സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും ബോളിവുഡ് സെലിബ്രിറ്റികളെ പോലെ പ്രശസ്തരാണ് ഇവർ രണ്ടുപേരും. ഒരേ സ്കൂളിൽ ഒരുമിച്ച് പഠിച്ച് കളിച്ച് വളർന്നവർ. ഷാരൂഖ് ഖാന്റെ മകൻ ആര്യനും അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദയും.

ലണ്ടനിലെ സെവൻ ഓക് സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി. ഇനി ഇരുവർക്കും പുതിയ വഴികൾ. നവ്യയും ആര്യനും എന്നും വാർത്തകളിലിടം നേടിയത് സ്കൂൾ ജീവിതത്തിനിടയിലെ നിമിഷങ്ങൾ അവർ നമുക്കൊപ്പം പങ്കുവച്ചപ്പോഴായിരുന്നു. ഇപ്പോൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോഴും അങ്ങനെ തന്നെ. മകന്റെ ഗ്രാജ്വേഷൻ ചടങ്ങിലേക്ക് ഷാരൂഖ് എത്തിയിരുന്നു.

നവ്യയ്ക്കൊപ്പം അമ്മ ശ്വേത ബച്ചനാണെത്തിയത്. ഈ ഫോട്ടോയും ഇരുവരും ഷെയർ ചെയ്തിരുന്നു. ഇതും ഇപ്പോൾ വൈറലാകുയാണ്. അച്ഛനും അനുജത്തി സുഹാന ഖാനുമൊപ്പമാണ് ആര്യൻ പോസ് ചെയ്തത്. ഒരു സാധാരണ ചിത്രം. പക്ഷേ നവ്യ ഒരു രാജകുമാരിയെ പോലെയും....ബോളിവുഡ് പ്രതീക്ഷിക്കുന്നുണ്ട് ഇരുവരും ബോളിവുഡിലെത്തുന്ന കാലത്തെ. ഫാഷൻ രംഗത്ത് നവ്യ അരങ്ങേറ്റം കുറിച്ചിരുന്നു.

ബച്ചനും കുടുംബത്തോടുമൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്ത സമയത്ത് ചെറിയമ്മ ഐശ്വര്യയേക്കാൾ കാമറക്കണ്ണുകൾ ഒപ്പിയെടുത്തത് ഈ കൗമാരക്കാരിയെയായിരുന്നു. ആര്യന് എപ്പോൾ സിനിമയിലെത്തണമെന്ന് തോന്നിയാലും അതിന് താൻ പിന്തുണയുണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട് സംവിധായിക കരൺ ജോഹറും. അതുകൊണ്ട് ഇരുവർക്കും ഒരു കാര്യത്തിലും പേടിക്കേണ്ടതില്ല.  

Your Rating: