Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻസിന് പ്രതിഫലം കിട്ടിയല്ല; ഇരുമുകന്റെ ഷൂട്ടിങ് മുടങ്ങി

vikram-nayanthara

വിക്രം നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഇരുമുകന്റെ ചിത്രീകരണം മുടങ്ങി. ചിത്രത്തിലെ നായികയായ നയൻതാരയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്നമാണ് ചിത്രീകരണം തടസപ്പെടാൻ കാരണം. നിർമാതാവ് മുഴുവന്‍ പ്രതിഫലവും നയൻതാരയ്ക്ക് നൽകാത്തതുമൂലം നടി ചിത്രീകരണത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.

ചിമ്പു ചിത്രമായ ഇതു നമ്മ ആളിലും നയൻതാരയുടെ പ്രതിഫലം സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മാത്രമല്ല ബാക്കി തുകയായ അൻപത് ലക്ഷം ഇപ്പോഴും നയൻതാരയ്ക്ക് ലഭിച്ചിട്ടില്ല. ഇങ്ങനെയൊരു അനുഭവം ഉള്ളതുകൊണ്ട് പ്രതിഫലം മുഴുവൻ നൽകിയാലേ താൻ അഭിനയിക്കൂ എന്നൊരു തീരുമാനം നയൻസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഈ അവസരത്തിലും തുക മുഴുവൻ നൽകാത്തതാണ് നയൻസിനെ പ്രകോപിപ്പിച്ചത്.

എന്നാൽ നയൻതാരയ്ക്ക് മാത്രമല്ല നായകനായ വിക്രത്തിനും ചിത്രത്തിന്റെ സാങ്കേതികപ്രവർത്തകർക്കും നിർമാതാവ് പൈസ നൽകിയിട്ടില്ലെന്നാണ് വാർത്ത.

Your Rating: