Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൺബീറും കത്രീനയും വേർപിരിയുന്നു ?

ranvir-katrina രൺബീറും കത്രീനയും

ബോളിവുഡിലെ പ്രണയജോഡികളായ രൺബീർ കപൂറും കത്രീന കൈഫും വേർപിരിയുന്നുവെന്ന് വാർത്ത. ദീർഘനാളത്തെ അവരുടെ പ്രണയബന്ധത്തിന് വിരാമമായെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും ഒന്നുചേരാനാകാത്തവിധം ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തെന്നും മുൻകാമുകിയായ ദീപിക പദുക്കോൺ ആണ് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

അടുത്തിടെ ഒരു ചിത്രത്തിനായി രണ്‍ബീര്‍ ദീപികയുമായി കൂടുതല്‍ അടുത്തിടപഴകിയതും സുഹൃദ്ബന്ധം ഉടലെടുത്തതും കാരണമാകാമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇംതിയാസ് അലിയുടെ തമാശ എന്ന പുതിയ സിനിമയില്‍ പിണക്കമെല്ലാം മറന്ന് ദീപികയും രണ്‍ബീറും ഇഴചേര്‍ന്ന് അഭിനയിച്ചത്. മാത്രമല്ല ദീപികയും രൺബീറും തമ്മിൽ ഒന്നിലധികം ലിപ്‌ലോക്കുകളും ചിത്രത്തിലുണ്ടായിരുന്നു.

എന്നാൽ ഇതെല്ലാം വെറും ഗോസിപ്പുകൾ മാത്രമാണെന്നും താരങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്നാണ് ഇരുവരുടെയും അടുത്തവൃത്തങ്ങൾ പറയുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.