Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാണ് ഈ സൂപ്പര്‍സ്റ്റാര്‍ ?

super-star

ഹോളിവുഡിലെ എക്കാലത്തെയും കിടിലന്‍ വില്ലനായ ജോക്കറിന്‍റെ വേഷത്തില്‍ സെല്‍ഫിയെടുക്കുന്ന ഈ താരത്തെ പിടികിട്ടിയോ? ആ കണ്ണുകളില്‍ ഒന്നു സൂക്ഷിച്ചുനോക്കൂ...ചിലപ്പോള്‍ ആളെകിട്ടിയേക്കും...

ഇന്ത്യയുടെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്‍റെ സെല്‍ഫി എന്ന നിലയിലാണ് ഈ ചിത്രം ഇന്‍റര്‍നെറ്റില്‍ തരംഗമാകുന്നത്. ‘ലേറ്റാ വന്നാലും ലേറ്റസ്റ്റാ വറുവേ’ എന്ന പോലെ തന്നെ തലൈവറുടെ ആദ്യ സെല്‍ഫി ബന്പര്‍ ഹിറ്റ്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

പുതിയ ചിത്രമായ കബലിയുടെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രമാണ് ഇതെന്നും പറയുന്നു. രജനി ആരാധകര്‍ പോലും സംശയത്തോടെയാണ് ഈ ചിത്രത്തെ നോക്കുന്നത്. താരം ഇത്തരമൊരു ലുക്കില്‍ പോസ് ചെയ്യുമോ എന്നുപോലും സംശയം പ്രകടിപ്പിക്കുന്നു. എന്തായാലും ഈ ചിത്രം വൈറലായി മാറികഴിഞ്ഞു.

രജനീകാന്ത് അധോലോക നായകനായി എത്തുന്ന കബലി സംവിധാനം ചെയ്യുന്നത് പ രഞ്ജിത് ആണ്. ചിത്രത്തില്‍ ചെന്നൈ മാഫിയ ഡോണ്‍ കബലീശ്വരന്‍ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബലീശ്വരന്‍ അധോലോക നേതാവായി മാറുന്നതും പിന്നീട് മലേഷ്യയിലേക്ക് കടക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബോളിവുഡ് താരം രാധിക ആപ്‌തെയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. രജനിയുടെ മകളുടെ വേഷത്തില്‍ ധന്‍സിക എത്തും.

ചിത്രം മൈലാപൂരിലും മലേഷ്യയിലുമായാണ് ചിത്രീകരിക്കുന്നത്. പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കബലി എന്ന ചിത്രം രജനിയുടെ 159ാം സിനിമ കൂടിയാണ്. സന്തോഷ് നാരയണനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.