Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്‍സ്റ്റഗ്രാമില്‍ ടോപ് ലെസ് ആയി ജാക്കി ഷറഫിന്‍റെ മകള്‍

krishna-shroff

ബോളിവുഡ് താരം ജാക്കി ഷറഫിന്‍റെ രണ്ടു മക്കളും സിനിമാരംഗത്തു തിളങ്ങാനുള്ള തയാറെടുപ്പിലാണ്. മകന്‍ ടൈഗര്‍ ഷറഫ് ആദ്യചിത്രമായ ഹീറോപന്തിയിലൂടെ വെള്ളിത്തിരയില്‍ വരവറിയിച്ചിരുന്നു. ഇപ്പോഴിതാ മകള്‍ കൃഷ്ണ ഗ്ലാമര്‍ രംഗത്തേക്കുള്ള പാതയിലാണ്.

എന്നാല്‍ താരം കുറച്ച് അധികം ഗ്ലാമര്‍ കാണിച്ചോ എന്നാണ് ആരാധകരുടെ സംശയം. ബോളിവുഡില്‍ കടക്കുന്നതിന് മുന്‍പേ ഇന്‍സ്റ്റഗ്രാമില്‍ ഗ്ലാമര്‍ പ്രകടനം നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് കൃഷ്ണ. ടോപ്പ് ലെസ് ചിത്രങ്ങള്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്താണ് താരം ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയത്.

വ്യത്യസ്തമായ കമന്‍റുകളാണ് ചിത്രത്തിന് ലഭിക്കുന്നതും. മഹാനായ ഒരു നടന്‍റെ മകളാണ് കൃഷ്ണയെന്നും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്നും ആരാധകര്‍ പറയുന്നു. ബോളിവുഡില്‍ അരങ്ങേറുന്നതിനുള്ള തയാറെടുപ്പിലാണ് കൃഷ്ണയെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും മറ്റു ചിലര്‍ പോസ്റ്റ് ചെയ്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.