Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകനില്‍ മോഹന്‍ലാലിന്റെ വില്ലൻ

mohanlal-jagabathi

ഈ വർഷം മലയാളിപ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായെത്തുന്ന പുലിമുരുകൻ. മലയാളത്തിലെ ഏറ്റവും മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ചിത്രം ഇപ്പോൾ അതിന്റെ അവസാനഘട്ട ചിത്രീകരത്തിലാണ്. സിനിമയുടെ കഥയെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ യാതൊരു സൂചനയും ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ മൃഗങ്ങളോട് പടവെട്ടി ജീവിക്കുന്ന മുരുകന്‍ എന്ന സാധാരണക്കാരന്‍റെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയമെന്നാണ് സൂചന. പുലിയുമായുള്ള ഏറ്റുമുട്ടല്‍ രംഗങ്ങളായിരിക്കും ചിത്രത്തിന്‍റെ ഹൈലേറ്റ്. ചിത്രത്തിൽ യഥാർത്ഥ പുലിയെയാണ് കൊണ്ടുവരുന്നത്. ബാങ്കോക്കില്‍ വച്ചാണ് യഥാര്‍ത്ഥ പുലിയുമായുള്ള മോഹൻലാലിന്റെ ഫൈറ്റ് ചിത്രീകരിച്ചത്.

lപ്രഭു ഉള്‍പ്പടെ മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി അറുപതോളം പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നു. സിനിമയിൽ വില്ലനായി എത്തുന്നത് പ്രശസ്ത തെലുങ്ക് താരം ജഗപതി ബാബുവാണ്. സിദ്ദീഖ്, കമാലിനി മുഖര്‍ജി, നമിത,ബാല,സുരാജ് വെഞ്ഞാറമ്മൂട്, വിനു മോഹൻ എന്നിവരും ചിത്രത്തിലുണ്ട്.

mayil-vahanam

മലയാളത്തിന് പുറമേ തമിഴ്,തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ട്. ചൈനയിലും വിയറ്റ്‌നാമിലുമായി മൊത്തം മൂവായിരം സ്‌ക്രീനുകളിലായിരിക്കും പുലിമുരുകൻ റിലീസിനെത്തുക. ജൂൺ മാസം ചിത്രം തിയറ്ററുകളിലെത്തും.

Your Rating: