Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവനടനുമായി അഞ്ജലി പ്രണയത്തിൽ ?

anjali-jai

തെന്നിന്ത്യൻ സുന്ദരി അഞ്ജലിയും യുവനടൻ ജയ്‌യും പ്രണത്തിലെത്ത് റിപ്പോർട്ട്. ഇരുവരും ആദ്യം ഒന്നിച്ചെത്തിയ എങ്കയും എപ്പോതും എന്ന ചിത്രം സൂപ്പർഹിറ്റായിരുന്നു. എന്നാൽ പിന്നീട് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പടർന്നു. അഞ്ജലിയാകട്ടെ വാർത്തയിൽ സങ്കടപ്പെട്ട് ഇനി ജയ്‌യ്ക്കൊപ്പം അഭിനയിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

അതിന് ശേഷം പിന്നീട് ഒരു സിനിമയിലും ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. എന്നാൽ ഇരുവരും സുഹൃദ് ബന്ധം നിലനിർത്തിയിരുന്നു. കഴിഞ്ഞ ദിവസം അഞ്ജലിയുടെ പിറന്നാൾ ദിനത്തിൽ ആശംസയുമായി ജയ് എത്തി. ഇത് തന്റെ ഏറ്റവും സന്തോഷകരമായ പിറന്നാൾ ആണെന്നും എന്നും എപ്പോഴും നീ എന്നോടൊപ്പം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അഞ്ജലി മറുപടിയായും പറഞ്ഞു.

ഇതൊക്കെ കൂട്ടിവായിച്ച കോളിവുഡ് മാധ്യമങ്ങളാണ് ഇരുവരും പ്രണയത്തിലാണെന്ന് പറയുന്നത്. മറ്റൊരു കാര്യം കൂടിയുണ്ട്. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കാൻ പോകുകയാണ്.

നവാഗതനായ സിനിഷ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുക. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജൂലായ് ആറിന് ആരംഭിക്കും. ഒരു ഐ.ടി പ്രൊഫഷണലായാണ് അഞ്ജലി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ മൂന്നു ലുക്കിലാണ് ജയ് എത്തുന്നത്. 1989 പശ്ചാത്തലത്തിലുള്ള ഒരു പിരീഡ് ലുക്കും അതില്‍ ഉള്‍പ്പെടും.  

Your Rating: