Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിരിയുന്നതിന് മുമ്പേ താരദമ്പതികളുടെ വിവാഹമോചനപത്രം വൈറല്‍

karan-jennifer

ഇന്റർനെറ്റ് ലോകത്ത് എന്തും ഇന്ന് വൈറലാണ്. താരങ്ങളുടെ കാര്യത്തിലാണെങ്കിൽ പറയുകയും വേണ്ട. ഇപ്പോഴിതാ ബോളിവുഡിലെ പ്രമുഖ താരദമ്പതികളായ കരൺ സിങിന്റെയും ജെന്നിഫർ വിങെറ്റിന്റെയും വിവാഹമോചനപത്രം ഇന്റര്‍നെറ്റിലൂടെ പുറത്തുവന്നിരിക്കുന്നു.

ബിപാഷയുടെ കാമുകൻ എന്ന് പാപ്പരാസികൾ അവകാശപ്പെടുന്ന കരൺ സിങിന്റെയും ഭാര്യയും നടിയുമായ ജെന്നിഫറിന്റെയും വിവാഹമോചന വാർത്ത കുറച്ചുനാളുകളായി ബോളിവുഡിൽ പരക്കുന്നുണ്ട്. ഇതിനിടെയാണ് ജെന്നിഫർ പോലും അറിയാെത തന്റെ വിവാഹമോചനപത്രം ഇന്റർനെറ്റിലൂടെ കാണാൻ ഇടയായത്.

ഇത് കണ്ട് ഹൃദയം തകർന്നിരിക്കുകയാണ് ജെന്നിഫർ. വിവാഹമോചനപത്രം കണ്ട് തകർന്നുപോയെന്ന് ജെന്നിഫർ പറയുന്നു. ഇത്രയും സ്വകാര്യത നിറഞ്ഞ കോൺഫിഡെൻഷ്യൽ ഡോക്യുമെന്റാണ് വൈറൽ എന്നുപറയുന്നത്. എനിക്കിനിയും ഈ നോട്ടീസ് കിട്ടിയിട്ടില്ല. ഇതിന് പിന്നിൽ ആരാണെന്നും അറിയില്ല. ബന്ധം എന്നു പറയുന്നതിന് ഇപ്പോൾ വലിയ കാര്യമൊന്നുമില്ല. ജെന്നിഫർ പറയുന്നു.

bipasha-karan

ജെന്നിഫറിന്റെ ഭര്‍ത്താവായ കരൺ സിങ് ആകട്ടെ ബിപാഷയുടെ പിറന്നാൾ ആഘോഷങ്ങളുടെ തിരക്കിലാണ്. ഈ വിഷയത്തിൽ യാതൊന്നും പ്രതികരിച്ചിട്ടുമില്ല.

Your Rating: