Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേറെ ആരെ വിളിച്ചാലും അയാളെ വിളിക്കില്ലെന്ന് ബിപാഷ

bipasha

ഷാരൂഖിനെയും ആമിറിനെയും ക്ഷണിക്കും എന്നാൽ ഈ താരത്തെ മാത്രം ബിപാഷ തന്റെ വിവാഹത്തിന് വിളിക്കില്ല. വിവാഹത്തിനുള്ള ഡേറ്റൊക്കെ താരം തീരുമാനിച്ചു കഴിഞ്ഞു. ഏപ്രില്‍ 30നാണ് കാമുകന്‍ കരണ്‍ സിംഗ് ഗ്രോവറുമായുള്ള വിവാഹ തിയതി തീരുമാനിച്ചിരിക്കുന്നത്.

അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം ക്ഷണിച്ചുക്കൊണ്ടുള്ള വിവാഹമാണെന്ന് പറഞ്ഞിരുന്നു. എങ്കിലും തന്റെ സുഹൃത്തുക്കളെ എല്ലാവരെയും തന്നെ ബിപാഷ ക്ഷണിച്ചു. പക്ഷേ ഒരാളെ മാത്രം ബോളിവുഡിൽ നിന്ന് ക്ഷണിച്ചിട്ടില്ല. അത് മറ്റാരുമല്ല ബിപാഷയുടെ മുന്‍ കാമുകന്‍ ജോണ്‍ എബ്രഹാമിനെ തന്നെ.

വിവാഹത്തിന് ബിപാഷ മറ്റ് മുന്‍ കാമുകന്മാരെ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. എന്നിട്ടും ജോണ്‍ എബ്രാഹിമിനെ ക്ഷണിക്കാത്തതാണ് ഇപ്പോള്‍ വിഷയമാത്. ജോണിനോട് ഇപ്പോഴും ബിപാഷ കലിപ്പിലാണ്. ജോണ്‍ എബ്രഹാം പങ്കെടുക്കുന്ന പൊതു ചടങ്ങിലൊന്നും ബിപാഷ ബാസു പങ്കെടുത്തിരുന്നില്ല. പലപ്പോഴും ഇരുവരും കൂടിക്കാഴ്ചകൾ പോലും ഒഴിവാക്കിയിരുന്നു. ഇനി വിളിക്കാത്ത കല്യാണത്തിന് ജോൺ എത്തുമോയെന്ന് കാത്തിരുന്ന് കാണാം.

Your Rating: