Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ലിപ്‌ലോക്ക് കാജലിന്റെ സമ്മതത്തോടെയല്ലെ ? ചിത്രം പുറത്തായി

kajal

ഒരു ലിപ്‌ലോക്ക് കാരണം കുടുങ്ങിയിരിക്കുകയാണ് തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാൾ. കാജൽ അഗർവാൾ നായികയായി എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രം ദോ ലഫ്സോൻ കി കഹാനിയുടെ സെറ്റിൽവച്ചാണ് സംഭവം. രൺദീപ് ഹൂഡ നായകനായി എത്തുന്ന ചിത്രത്തിൽ അന്ധയായ പെൺകുട്ടിയായാണ് കാജൽ എത്തുന്നത്.

ചിത്രത്തിൽ കാജലും രൺദീപും തമ്മിലുള്ള പ്രണയരംഗമുണ്ടായിരുന്നു. അതിമനോഹരമായി അവതരിപ്പിച്ച പ്രണയരംഗത്തിനിടെ രൺദീപ് കാജലിന്റെ ചുണ്ടുകളിൽ ചുംബിക്കുകയായിരുന്നു. ഇങ്ങനെയൊരു ചുംബനരംഗത്തെക്കുറിച്ച് സംവിധായകൻ കാജലിനോട് പറഞ്ഞുമില്ല.

kajal-liplock

എന്നാൽ പെട്ടന്ന് തന്നെ നടി കട്ട് പറഞ്ഞു. രൺദീപിനോട് ദേഷ്യം ഒട്ടും കാണിച്ചതുമില്ല. എന്നാൽ ഈ രംഗം സിനിമയിൽ നിന്നും ഒഴിവാക്കണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടു. ചുംബനം ഒഴിവാക്കി ഈ രംഗം ഒന്നുകൂടെ ചെയ്യാമെന്നും കാജല്‍ പറയുകയുണ്ടായി.

രൺദീപ് ആ വേഷവുമായി ഇഴുകിച്ചേർന്ന് ആ രംഗം മനോഹരമാക്കിയെന്നും ഈ സിനിമയിൽ തന്നെ ഏറ്റവും ശ്രദ്ധനേടുന്നതും ഈ പ്രണയരംഗമായിരിക്കുമെന്ന് സംവിധായകൻ കാജലിനോട് പറഞ്ഞു. അതുകൊണ്ടു തന്നെ ഇനി ഈ ലിപ്‌ലോക്ക് രംഗം ഒഴിവാക്കിയാൽ രംഗത്തിന്റെ മനോഹാരിത നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

kajal-liplock

അവസാനം തിരക്കഥയോട് നീതിപാലിക്കാൻ കാജലും ഇതിന് സമ്മതിക്കുകയായിരുന്നു. പിന്നീട് വീണ്ടും ലിപ്‌ലോക്കോട് കൂടി തന്നെ ആ രംഗം ചിത്രീകരിക്കുകയായിരുന്നു. എന്തായാലും ഈ ലിപ്‌ലോക്ക് വാർത്ത തെന്നിന്ത്യയിലും ചൂടൻ ചർച്ചയായി കഴിഞ്ഞു

Your Rating: