Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാജൽ അഗർവാൾളിന് കാശ് മതി

kajal-agarwal

താൻ ചോദിക്കുന്ന കാശ് കിട്ടിയാൽ ഏതു സിനിമയിലും അഭിനയിക്കാൻ തനിക്കു മടിയില്ലെന്നു കാജൽ അഗർവാൾ. അതിൽ വലുപ്പച്ചെറുപ്പം നോക്കില്ല. ഈ അടുത്ത് ഒരു തമിഴ് മാഗസീനു നൽകിയ അഭിമുഖത്തിലാണു താരം തന്റെ നിലപാടു വ്യക്തമാക്കിയത്. വലിയ താരങ്ങളുടെ സിനിമകളിൽ മാത്രമേ അഭിനയിക്കുകയുള്ളോ എന്ന ചോദ്യത്തിനാണ്, കാശ് തന്നാൽ കഥയും നായകനും ഒന്നും നോക്കാതെ അഭിനയിക്കുമെന്നു കാജൽ പറഞ്ഞത്.

താൻ ചോദിക്കുന്ന പ്രതിഫലം തനിക്കു കിട്ടിയാൽ മതി. മറ്റു കാര്യങ്ങൾ രണ്ടാമതായി മാത്രമേ വരൂ എന്നാണു നടി പറയുന്നത്. അപ്പോ നല്ല കഥാപാത്രങ്ങൾക്കു വേണ്ടി കാശ് കുറയ്ക്കുമോ എന്ന ചോദ്യത്തിന്, അത് അപ്പോൾ നോക്കാമെന്നാണു നടിയുടെ ന്യായം. കാശിനുവേണ്ടി സിനിമ ചെയ്യുന്ന നടി വെറുതെയല്ല പണ്ട് കൂടുതൽ കാശ് കിട്ടിയപ്പോൾ അർധനഗ്നയായി ഫൊട്ടോയ്ക്കു പോസ് ചെയ്തതെന്നാണ് ഇതിനെക്കുറിച്ചു പാപ്പരാസികളുടെ കമന്റ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.