Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എബോള മാത്രമല്ല ലാദന്‍ വധവും കമല്‍ഹാസന്‍ പ്രവചിച്ചു

കമല്‍ഹാസന്‍ ഒരു പ്രവാചകനാണോ? എബോള എന്ന മാരകരോഗത്തെക്കുറിച്ച് മുന്‍കൂട്ടി പ്രവചിച്ച താരമാണ് അദ്ദേഹം. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ തുടങ്ങി ലോകമെങ്ങും പടര്‍ന്നു പിടിച്ചേക്കുമെന്ന ഭീഷണി പടര്‍ത്തിയ എബോള എന്ന ഭീകരരോഗത്തെക്കുറിച്ച് ആദ്യം പ്രതിപാദിച്ചത് കമല്‍ഹാസന്‍ തന്‍റെ ദശാവതാരം എന്ന ചിത്രത്തിലൂടെയാണ്. മറ്റൊരു പ്രവചനവും ഇതുപോലെ നടത്തിയതിന് താന്‍ കുഴപ്പത്തിലായിട്ടുണ്ടെന്ന് കമല്‍ ഈയിടെ വെളിപ്പെടുത്തി.

അൽ ഖായിദ തലവനായിരുന്ന ഉസാമ ബിൻ ലാദന്റെ വധം പ്രവചിച്ചതിനാൽ വിശ്വരൂപം സിനിമയുടെ ഷൂട്ടിങ്ങിനു യുഎസ് അനുമതി വൈകിച്ചതായി കമൽഹാസൻ പറഞ്ഞു. ബിൻ ലാദൻ വധിക്കപ്പെടുന്നതിനു മാസങ്ങൾ മുൻപാണ് ബിൻലാദൻ കഥാപാത്രത്തിന്റെ വധരംഗം ഉൾപ്പെടുന്ന തിരക്കഥ യുഎസ് എംബസിക്കു ഷൂട്ടിങ് അനുമതിക്കായി സമർപ്പിച്ചത്.

അനുമതി വൈകുന്നതിൽ ആശങ്കപ്പെട്ടിരുന്നപ്പോഴാണ് ബിൻ ലാദൻ വധിക്കപ്പെട്ടത്. പിന്നീട് പെട്ടെന്നു തന്നെ അനുമതി ലഭിച്ചു. കലാകാരനെന്ന നിലയിൽ സമകാലിക സംഭവ വികാസങ്ങൾ മുൻകൂട്ടി കാണാൻ കഴിയുന്നതിൽ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹാബിറ്റാറ്റ് ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ച സംവാദ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ജെഎൻയുവിലെ പ്രഫ. ഇറ ഭാസ്കറാണ് കമൽഹാസനുമായി സംവാദം നടത്തിയത്. ചലച്ചിത്രങ്ങൾക്കെതിരെ കലാപത്തിനിറങ്ങുന്ന വർഗീയ സംഘടനകളെ സർക്കാർ ശക്തമായ കൈകാര്യം ചെയ്യണമെന്നു കമൽഹാസൻ ആവശ്യപ്പെട്ടു.

ഇതുമാത്രമല്ല കമല്‍ ഹാസന്റെ മറ്റു സിനിമകളിലെ ഇതുപോലെ സമാനമായ പ്രവചനങ്ങളും പിന്നീട് ഫലച്ചിട്ടുണ്ട്. സുനാമിയെക്കുറിച്ച് പ്രതിപാദിക്കുന്ന അന്‍പേ ശിവം എന്ന കമല്‍ ചിത്രം 2003ല്‍ പുറത്തിറങ്ങിയതിന്റെ പിന്നാലെ 2004ല്‍ സുനാമി സംഹാരതാണ്ഡവമാടി. ഗുജറാത്ത് കലാപത്തിന് രണ്ട് വര്‍ഷം മുന്‍പാണ് അതെക്കുറിച്ച് പറയുന്ന ഹേ റാം പുറത്തിറങ്ങിയത്. സീരിയല്‍ കൊലപാതകികളുടെ കഥപറഞ്ഞ വേട്ടയാട് വിളയാട് എന്ന സിനിമയ്ക്ക് പിന്നാലെയാണ് സമാന രീതിയില്‍ നോയിഡയിലെ സീരിയല്‍ കില്ലേഴ്‌സായ മൊനിദെര്‍-സതീഷിന്റെ കൊലപാതകങ്ങള്‍ വെളിയില്‍ വന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.