Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃതിക്കുമായുള്ള പ്രണയബന്ധം തുറന്നുപറഞ്ഞ് കങ്കണ

kangana-hrithik

ഹൃതിക് റോഷന്റെയും സുസൈൻ ഖാന്റെയും വിവാഹമോചനത്തിന് പിന്നിൽ ഹൃതിക്കിന് കങ്കണയോടുള്ള അടുപ്പമായിരുന്നെന്ന് ഗോസിപ്പുകൾ വന്നിരുന്നു. വാർത്ത ബോളിവുഡ് ലോകം വലിയ ചർച്ചയാക്കിയിരുന്നെങ്കിലും ഇരുവരും ഇതിൽ പ്രതികരിച്ചിരുന്നില്ല.

എന്നാൽ ആഷിക്കി 3യിൽ നിന്നുള്ള കങ്കണയുടെ പിന്മാറ്റമാണ് ഗോസിപ്പ് കോളങ്ങളിൽ പുതിയ ചർച്ച. ഹൃതിക്കിനെയും സോനം കപൂറിനെയുമായിരുന്നു അണിയറപ്രവർത്തകർ ആഷിക്കി 3യിൽ പരിഗണിച്ചത്. എന്നാൽ തിരക്കു കാരണം സോനം ചിത്രത്തിൽ നിന്നും പിന്മാറി. പകരം കങ്കണയെയായിരുന്നു ഇവർ പരിഗണിച്ചത്.

ഇപ്പോഴും ഹൃതിക്കും കങ്കണയും പ്രണയത്തിലാണെന്ന് പടച്ചുവിടുന്ന പാപ്പരാസികളിൽ നിന്നും രക്ഷനേടാൻ ഇരുവരും ഒരുസ്ഥലത്ത് പോലും ഒരുമിച്ച് പ്രത്യക്ഷപ്പെടാറില്ല. അതിനിടെയാണ് പുതിയ സിനിമയിൽ നായികയായി കങ്കണയെ പരിഗണിക്കുന്നത്. കങ്കണയെ ചിത്രത്തിൽ നിന്നും മാറ്റണമെന്ന് ഹൃതിക്ക് ആവശ്യപ്പെട്ടതോടെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലായി.

ചെറുപ്പത്തിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് കങ്കണ

ഈ വാർത്ത വന്ന ഉടനാണോ എന്നറിയില്ല കങ്കണ ചിത്രത്തിൽ നിന്നും പിന്മാറുകയാണെന്നും അറിയിച്ചു. ഈ പിന്മാറ്റം ഹൃതിക് കാരണമാണോ എന്ന ചോദ്യത്തിന് മാധ്യമങ്ങൾക്ക് കങ്കണ മറുപടിയും നൽകി.

‘ഈ അപവാദപ്രചരണങ്ങൾ എവിടെനിന്നാണ് വരുന്നതെന്ന് ഏത് വിഡ്ഡിക്കും അറിയാം. എന്നാൽ എന്തിനാണ് പൂർവകാമുകന്മാർ ശ്രദ്ധപിടിച്ചുപറ്റാൻ ഇത്തരം ചെറിയകാര്യങ്ങൾ ചെയ്യുന്നത്. എന്നെ സംബന്ധിച്ചടത്തോളം ആ അദ്ധ്യായം അവസാനിച്ചു. ഞാൻ ശവക്കുഴി തോണ്ടാറില്ല. കങ്കണ പറഞ്ഞു.

അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതില്‍ അസാമാന്യ ധൈര്യം കാണിക്കുന്ന താരമാണ് കങ്കണ റണാവത്ത്. എന്തായാലും കങ്കണയുടെ വെളിപ്പെടുത്തലോടെ താരം ഹൃതിക്കുമായി പ്രണയത്തിലായിരുന്നുവെന്ന വാർത്ത സത്യമായിരിക്കുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.