Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിഷ്മയെ സഞ്ജയ് കപൂര്‍ വഞ്ചിച്ചു: രണ്‍ദീര്‍ കപൂര്‍

karishma-family കരിഷ്മയും കുടുംബവും

കരിഷ്‌മാ കപൂര്‍ തന്നെ വിവാഹം കഴിച്ചത്‌ പണം മോഹിച്ചാണെന്ന ഭര്‍ത്താവ്‌ സഞ്‌ജയ്‌ കപൂറിന്റെ ആരോപണങ്ങള്‍ക്കെതിരെ കരിഷ്‌മയുടെ പിതാവും നടനുമായ രണ്‍ദീര്‍ കപൂര്‍ രംഗത്ത്‌. ഞങ്ങളുടേത്‌ കപൂര്‍ കുടുംബമാണെന്നും ആരുടെയും പണം ഉപയോഗിച്ച്‌ ജീവിതം നയിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറയുന്നു.

പണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, കഴിവിന്റെ കാര്യത്തിലും തന്റെ കുടുംബം അനുഗ്രഹീതമാണ്‌. ഇനിയുള്ള കാലം ജീവിക്കാന്‍ തങ്ങളുടെ കഴിവ്‌ മാത്രം മതിയാകും.

സഞ്‌ജയ്‌ ഒരു മൂന്നാംകിടക്കാരനാണ്‌. കരിഷ്‌മ അയാളെ വിവാഹം കഴിക്കുന്നതില്‍ തനിക്ക്‌ താല്‍പര്യമുണ്ടായിരുന്നില്ല. സ്വന്തം കാര്യം മാത്രം നോക്കിയിരുന്ന സഞ്‌ജയ്‌ കരിഷ്മയെ ശ്രദ്ധിച്ചിരുന്നില്ല. മകളെ വഞ്ചിച്ച സഞ്‌ജയ്‌ മറ്റൊരു സ്‌ത്രീക്കൊപ്പമാണ്‌ ജീവിക്കുന്നത്‌. രണ്‍ദീര്‍ കപൂര്‍ പറഞ്ഞു.

വിവാഹ മോചനം ആവശ്യപ്പെട്ട്‌ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ്‌ സഞ്‌ജയ്‌ കപൂര്‍ ഭാര്യ കരീഷ്‌മ കപൂറിന്‌ എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്‌. കരിഷ്മ കപൂർ തന്റെ പണത്തിനു വേണ്ടിയാണ് വിവാഹം ചെയ്തത് എന്നാണ് സഞ്ജയിന്റെ ആരോപണം. തന്റെ പണം ആർഭാടം നിറഞ്ഞ ഒരു ജീവിതത്തിനു വേണ്ടി കരിഷ്മ ഉപയോഗിക്കുകയായിരുന്നുവെന്ന് സഞ്ജയ്‌ ഹർജിയിൽ പറയുന്നു.

ഒരു ഭാര്യയെന്ന നിലയിലും മരുമകൾ എന്ന നിലയിലും കരിഷ്മ തികഞ്ഞ പരാജയമായിരുന്നുവെന്നും സഞ്ജയ്‌ ആരോപിക്കുന്നു. പണത്തിനും കപൂർ കുടുംബവുമായുള്ള ബന്ധം നിലനിർത്തുന്നതിനും വേണ്ടി കരിഷ്മ കുട്ടികളെ ഉപയോഗിക്കുകയായിരുന്നുവെന്നും സഞ്ജയ്‌ വ്യക്തമാക്കുന്നു. 2003 ലായിരുന്നു ഇരുവരുടെയും വിവാഹം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.