Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാക്കി ചാന്‍റെ നായികയായി കത്രീന

jacky-chan-katrina

ബോളിവുഡ് കത്രീന കൈഫ് ജാക്കി ചാന്‍റെ നായികയാകുന്നു. കുങ് ഫു യോഗ എന്ന ആക്ഷന്‍ ചിത്രത്തിലാകും കാറ്റ് ജാക്കിയുടെ നായികയാകുക. നേരത്തെ ആമിര്‍ ഖാനും ചിത്രത്തില്‍ ഒരു പ്രധാനഭാഗമാകുന്നുവെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അദ്ദേഹം പ്രോജക്ട് മറ്റുതിരക്കുകള്‍ കാരണം ഉപേക്ഷിക്കുകയായിരുന്നു.

ചൈനീസ് യൂണിവേഴ്സിറ്റിയിലെ ഇന്ത്യന്‍ പ്രൊഫസറുടെ വേഷമാകും കത്രീന ചെയ്യുക. ചൈനീസ് ആര്‍ക്കയോളജിസ്റ്റായി ജാക്കി ചാനും എത്തുന്നു. ഇന്ത്യൻ സംസ്കാരവും ചൈനീസ് ആയോധനകലയും ഉൾപ്പെടുത്തി തയ്യാറാക്കുന്ന കുങ്ഫു യോഗയുടെ ചിത്രീകരണം അടുത്തമാസം തുടങ്ങാനാണ് പദ്ധതി.

ജാക്കി ചാന്‍റെ മിത്ത് എന്ന ചിത്രത്തില്‍ ബോളിവുഡ് നടി മല്ലിക ഷെരാവത്ത് നായികയായി അഭിനയിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.