Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിച്ചുപിരിഞ്ഞ കത്രീനയും രൺബീറും ദേ കേപ്ടൗണിൽ

ranbeer-katrina

പ്രണയമൊക്കെ തകർന്ന് അടിച്ച് പിരിഞ്ഞെങ്കിലും ജോലിയുടെ കാര്യത്തിൽ പ്രഫഷണൽ ആണെന്ന് തെളിയിക്കുകയാണ് കത്രീന കൈഫും രൺബീർ കപൂറും. പ്രണയത്തകർച്ചയ്ക്ക് ശേഷവും പുതിയ ചിത്രം ജഗാജാസൂസിന്റെ സെറ്റില്‍ ഇരുവരും എത്തി. രണ്ടും പേരും ഒരുമിച്ചുള്ള ഒരു രംഗത്തിന്റെ വിഡിയോ ക്ലിപ്പ് ഇന്റർനെറ്റിൽ പുറത്തായിട്ടുണ്ട്.

നേരത്തെ പ്രണയത്തകർച്ചയ്ക്ക് ശേഷം കത്രീന ഈ ചിത്രത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് വാർത്തകൾ വന്നിരുന്നു. രൺബീറിനോടുള്ള ദേഷ്യം കാരണമാണ് ചിത്രീകരണം പകുതിയായ സിനിമയുടെ സെറ്റിൽ എത്താത്തതെന്നും വാർത്ത വന്നു. അനുരാഗ് ബസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇരുവരും കമിതാക്കളായിരുന്ന സമയത്ത് ചിത്രീകരണം തുടങ്ങിയ സിനിമയാണ് ജഗ്ഗാ ജാസൂസ്. ചിത്രീകരണം പകുതിയോളം പൂർത്തീകരിക്കുകയും ചെയ്തു. ഇതിനിടെയാണ് ഇവർ േവർപിരിയുന്നത്.

പിണക്കമൊക്കെ മറന്ന് ഇരുവരും സിനിമയിൽ എങ്കിലും ഒന്നിച്ചല്ലോ എന്ന സന്തോഷത്തിലാണ് രണ്ടുപേരുടെയും ആരാധകർ.

Your Rating: