Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവ്യ മാധവന് സാരിയുടുക്കാൻ പേടി

kavya കാവ്യ മാധവൻ

കാവ്യയ്ക്ക് അടുത്തിടെ സാരിയുടുത്ത് അഭിനയിക്കാൻ ഭയങ്കര പേടിയാണ്. ഈയിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കാവ്യ ഇങ്ങനെയൊരു അഭിപ്രായം പ്രകടിപ്പിച്ചത്.

സാങ്കേതിക വിദ്യ ഒരുപാട് വളർന്നപ്പോൾ അതിന്റെ ദുരുപയോഗവും അതുപോലെ തന്നെ കൂടിയെന്ന് കാവ്യ പറയുന്നു. ‘സത്യം പറഞ്ഞാൽ ഇപ്പോൾ സാരിയുടുത്ത് അഭിനയിക്കുമ്പോൾ പേടിയാണ്. ഇടതുവശത്ത് മൊബൈലിൽ ഫോട്ടോ എടുക്കാനായി ഒരാൾ നിന്നാൽ, അവിടെ ഒരാൾ നിൽക്കുന്നു അതുകൊണ്ട് ഞാൻ സാരി ഇങ്ങനെ പിടിച്ചേ അഭിനയിക്കുവെന്ന് പറയാൻ പറ്റുമോ? ഫോട്ടോ എടുത്തയാൾ അപ്പോൾ തന്നെ ഫേസ്ബുക്കിലിടും. അതാസ്വദിക്കാനും ഒരു വിഭാഗം ആളുകളുണ്ടാവും— കാവ്യ മാധവൻ പറഞ്ഞു.

വാട്ട്സാപ്പും ഫേസ്ബുക്കും മൂലം ഏറ്റവുമധികം തലവേദന ഉണ്ടാക്കുന്നത് നടിമാർക്കാണ്. അടുത്തിടെ നടിമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഫേസ്ബുക്കിലും വാട്സ് ആപ്പിലും വ്യാപകമായി പ്രചരിച്ചിരുന്നു. കാവ്യാ മാധവനും അതിലെ ഒരിരയായി. ലക്ഷ്മി മേനോനും മഞ്ജു പിള്ളയും ആൻ അഗസ്റ്റിനുമൊക്കെ അതിൽ ചിലരാണ്. അപർണ നായരുടെ ബിക്കിനി ചിത്രമെന്ന പേരിൽ പടർന്ന ചിത്രത്തിനെതിരെ ആ നടിയും രംഗത്തെത്തി. യുവനടി അൻസിബയ്ക്കും നേരിടേണ്ടി വന്നിരുന്നു ഇതേ അവസ്ഥ. അതുപോലെ മഞ്ജു പിള്ള, കാവ്യ മാധവൻ, അമല പോൾ അങ്ങനെ സൈബർ ലോകത്തെ ഫോട്ടോഷോപ്പ് ഇരകളായവർ ഏറെ.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

കാവ്യ മാധവന് സാരിയുടുക്കാൻ പേടി

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer