Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാക്കിയുടെ മകള്‍ വീണ്ടും ടോപ് ലെസ്; ഇതും ചൂടന്‍ ചിത്രം

krishna-shroff-topless

ബോളിവുഡ് നടന്‍ ജാക്കി ഷറഫിന്റെ മകള്‍ ഇതെന്ത് ഭാവിച്ചാണോ...ഇന്‍സ്റ്റഗ്രാമില്‍ ടോപ് ലെസ് ആയി ഒരു ചിത്രം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ പുകിലുകളൊക്കെ അടങ്ങുമ്പോഴാണ് വീണ്ടും അതിലും ചൂടന്‍ ചിത്രവുമായി കൃഷ്ണ രംഗത്തെത്തിയിരിക്കുന്നത്.

അര്‍ദ്ധനഗ്നയായി കിടക്കുന്ന ഒരു ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ താരം വീണ്ടും പോസ്റ്റ് ചെയ്തത്. രണ്ടാമത്തെ ചിത്രവും ഇതിനോടകം ബോളിവുഡ് മാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു.

നേരത്തെ കൃഷ്ണയുടെ ടോപ്പ് ലെസ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ഗോസിപ്പ് കോളങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. വ്യത്യസ്തമായ കമന്‍റുകളാണ് ചിത്രത്തിന് ലഭിച്ചതും. മഹാനായ ഒരു നടന്‍റെ മകളാണ് കൃഷ്ണയെന്നും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്നും ആരാധകര്‍ ചിത്രത്തിന് താഴെ കമന്‍റ് ചെയ്തിരുന്നു.

ഇതിനോട് പ്രതികരണം ചോദിച്ച ചില മാധ്യമ പ്രവര്‍ത്തകരോട് അച്ഛന്‍ ജാക്കി ഷ്റഫ് കോപിഷ്ടനായി.

ടോപ്പ് ലെസ്? നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ ? എന്‍റെ മകള്‍ എന്ത് ടോപ്പ് ലെസായി എന്നാണ് നിങ്ങള്‍ പറയുന്നത്, ജാക്കി മാധ്യമങ്ങളോട് ചോദിച്ചു. നിങ്ങള്‍ ആ ചിത്രങ്ങള്‍ ഒന്നുകൂടി നോക്കൂ, നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ അവള്‍ നഗ്നയായി നില്‍ക്കുകയാണെന്ന്? ഇതിനെ ഞങ്ങള്‍ ടോപ് ലെസ് എന്ന് പറയാറില്ല. ഒരു വസ്ത്രവും അണിയാതെ നില്‍ക്കുന്പോഴാണ് അത് ടോപ്പ് ലെസ് ആകുന്നത്, ഇവിടെ എന്‍റെ മകള്‍ ടൗവല്‍ അണിഞ്ഞാണ് നില്‍ക്കുന്നത്. ജാക്കി പറഞ്ഞു.

ബോളിവുഡ് താരം ജാക്കി ഷറഫിന്‍റെ രണ്ടു മക്കളും സിനിമാരംഗത്തു തിളങ്ങാനുള്ള തയാറെടുപ്പിലാണ്. മകന്‍ ടൈഗര്‍ ഷറഫ് ആദ്യചിത്രമായ ഹീറോപന്തിയിലൂടെ വെള്ളിത്തിരയില്‍ വരവറിയിച്ചിരുന്നു. ഇപ്പോഴിതാ മകള്‍ കൃഷ്ണ ഗ്ലാമര്‍ രംഗത്തേക്കുള്ള പാതയിലാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.