Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ‘ചാക്കോച്ചന്‍’ ഞാനല്ല: ചാക്കോച്ചന്‍

kunchako-boban-movie

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ആ കത്ത് കുഞ്ചാക്കോ ബോബന്‍റേതല്ല‍. കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ വൈദ്യുതി ബില്‍ കണക്കാക്കാന്‍ വീട്ടിലെത്തുമ്പോള്‍ ആളില്ലെങ്കില്‍ പിഴയടക്കേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കിയിരുന്നു. റീഡിംഗ് എടുക്കാന്‍ വരുമ്പോള്‍ ആളില്ലെങ്കില്‍ 500 മുതല്‍ 250 രൂപ ഫൈന്‍ അടയ്ക്കണം. ഈ വിഷയമാണ് ഇന്നലെ സോഷ്യല്‍ മീഡിയ സജീവമായി ചര്‍ച്ചയായത്. അതിനിടെ ആയിരുന്നു ചാക്കോച്ചന്റെ പേരില്‍ ഒരു കത്ത് ഫേസ്ബുക്കില്‍ പരന്നത്. അത് വൈറല്‍ ആകുകയും ചെയ്തു.

‘ പ്രിയപ്പെട്ട കെഎസ്ഇബി മീറ്റര്‍ റീഡര്‍, ഞങ്ങള്‍ ഒരു കല്യാണത്തിന് പോവുകയാണ്. വീട്ടില്‍ ആരും ഇല്ല. താക്കോല്‍ മുറ്റത്തുള്ള വലിയ ചെടിച്ചെട്ടിയുടെ അടിയില്‍ ഉണ്ട്. ഡബിള്‍ ലോക്ക് ആണ്. കള്ളന്‍മാരുടെ ശല്യം ഇവിടെ കൂടുതലാണ്. വാതില്‍ തുറന്ന് റീഡിങ് എടുത്ത ശേഷം താക്കോല്‍ അവിടെത്തന്നെ വയ്ക്കുക. മേശപ്പുറത്ത് ചായ വച്ചിട്ടുണ്ട്. അത് കുടിച്ചിട്ടേ പോകാവൂ- ഇതായിരുന്നു ചാക്കോച്ചന്‍റെ കത്ത്.

chakochan-letter

എന്നാല്‍ ഇത് സാക്ഷാല്‍ കുഞ്ചാക്കോ ബോബന്‍ തന്നെ എഴുതിയതാണെന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തവന്നു. കത്തിന് പിന്നില്‍ താനല്ലെന്ന് കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കിയിട്ടുണ്ട്.

social-media-joke

ഇതുമാത്രമല്ല സിനിമയിലെ രസകരമായ രംഗങ്ങള്‍ കോര്‍ത്തിണക്കി പരിഹാസരൂപേണ നിരവധി പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു.

facebook-jokes
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.