Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നസ്രിയ നായികയെന്ന് വ്യാജവാര്‍ത്ത; സംവിധായകന്‍ നിയമനടപടിക്ക്

nazriya-lawrence

കോളിവുഡില്‍ സൂപ്പര്‍ഹിറ്റായി മാറിയ കാഞ്ചന 2വിന് ശേഷം രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെക്കുറിച്ചായിരുന്നു ആരാധകരുടെ ചര്‍ച്ച. അതിനിടെയാണ് തന്‍റെ പുതിയ ചിത്രത്തില്‍ മലയാളി സുന്ദരി നസ്രിയ നായികയായി എത്തുന്നുവെന്ന് ലോറന്‍സ് പ്രഖ്യാപിക്കുന്നത്. ലോറന്‍സിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്.

നസ്രിയ തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത അറിഞ്ഞതോടെ സംഭവം മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ഏറ്റെടുത്തു. മലയാളത്തിലെന്നപോലെ തമിഴിലും നിരവധി ആരാധകരുള്ള യുവനായികമാരില്‍ ഒരാളാണ് നസ്രിയ. വിവാഹശേഷം നസ്രിയ അഭിനയിക്കുന്നു എന്നറിഞ്ഞതോടെ വാര്‍ത്ത കത്തിപ്പടരാനും തുടങ്ങി.

എന്നാല്‍ ലോറന്‍സ് വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയതോടെയാണ് സംഗതിയുടെ സത്യാവസ്ഥ പുറത്തിറിയുന്നത്. ലോറന്‍സിന്‍റെ വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ആരോ പോസ്റ്റ് ചെയ്ത ട്വീറ്റ് ആണ് വന്‍വാര്‍ത്തയായി മാറിയത്. തനിക്ക് ഫേസ്ബുക്കോ ട്വിറ്ററോ ഇല്ലെന്നും ഇത്തരം വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ലോറന്‍സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.