Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹജീവിതത്തേക്കാള്‍ നല്ലത് ലിവിങ് ടുഗെദര്‍: തൃഷ

trisha

വിവാഹജീവിതത്തേക്കാള്‍ ഏറ്റവും നല്ലത് ലിവിങ് റിലേഷന്‍ഷിപ്പ് ആണെന്ന് തെന്നിന്ത്യന്‍ സുന്ദരി തൃഷ. വിവാഹംകഴിച്ച് ദുരന്തപൂര്‍ണമായ ജീവിതം നയിച്ച് അത് പിന്നീട് വിവാഹമോചനത്തിലേക്കെത്തും, അതിലും എത്രയോ ഭേദമാണ് ലിവിങ് ടുഗെദര്‍ എന്നും നടി പറയുന്നു.

ലിവിങ് ടുഗദറില്‍ രണ്ടുകൂട്ടര്‍ക്കും കൃത്യമായ തീരുമാനമെടുക്കാമെന്നും അവിടെ പ്രശ്നങ്ങള്‍ ഉടലെടുക്കില്ലെന്നും തൃഷ പറയുന്നു. ലിവിങ് ടുഗദര്‍ ആരംഭിക്കുന്ന യുവതിയുടെയോ യുവാവിന്‍റെയോ കുടുംബങ്ങള്‍ക്കും ഇക്കാര്യം സമ്മതമാണെങ്കില്‍ ആര്‍ക്കാണ് പ്രശ്നമെന്നും നടി ചോദിക്കുന്നു. വിവാഹം കഴിഞ്ഞ് കോടതി മുറിയില്‍ പോയി മോചനത്തിന് വേണ്ടി കാത്തുനില്ക്കുന്നതിലും നല്ലതാണ് ഇത്തരം ബന്ധങ്ങളെന്നും തൃഷ പറഞ്ഞു.

പ്രമുഖ വ്യവസായി വരുൺമാനിയനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ ശേഷം തൃഷ ആ വിവാഹം വേണ്ടെന്നുവച്ചിരുന്നു. വിവാഹത്തില്‍ നിന്ന് പിന്മാറിയെന്ന് വിശദമാക്കിയെങ്കിലും ഇതിന്‍റെ കൂടുതല്‍ കാരണങ്ങള്‍ പുറത്തുപറയാന്‍ തൃഷ തയാറായില്ല. ഒറ്റയ്ക്ക് ജീവിക്കുന്നതാണ് ഏറ്റവും സന്തോഷകരം എന്നാണ് തൃഷ പറയുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.