Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിപാഷയെയും ഭർത്താവ് കരണിനെയും പരിഹസിച്ച് കെആർകെ

karan-bipasha

കഴിഞ്ഞ ദിവസം വിവാഹിതരായ ബോളിവുഡിലെ താരദമ്പതികള്‍ ബിപാഷയെയും കരൺസിങ് ഗ്രോവറിനെയും പരിഹസിച്ച് കമാല്‍ ആർ ഖാൻ. സൽമാൻ, ഐശ്വര്യ റായി തുടങ്ങിയ പ്രമുഖര്‍ ബിപാഷയുടെ വിവാഹത്തിന് എത്തിയിരുന്നു.

ട്വിറ്ററിലൂടെയാണ് പരിഹാസവുമായി കെആർകെ എത്തിയത്. കരണിന്റെ ആദ്യ ഭാര്യമാരുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള ട്വീറ്റ് ആയിരുന്നു.

കാമുകന്മാർ നിരവധി ഉണ്ടായിരുന്നെങ്കിലും ബിപാഷയുടെ ആദ്യവിവാഹമാണിത്. എന്നാൽ കരണിന്റേതാകട്ടെ മൂന്നാം വിവാഹവും. ശ്രദ്ധ നിഗം ആയിരുന്നു ആദ്യ ഭാര്യ. വിവാഹം കഴിഞ്ഞ് പത്ത് മാസത്തിന് ശേഷം വിവാഹമോചനം. പിന്നീട് ടെലിവിഷൻ നടിയായ ജെന്നിഫർ വിൻഗെറ്റിനെ വിവാഹം ചെയ്തു.

ജെന്നിഫറുമായുള്ള ബന്ധം തുടരുമ്പോഴാണ് കരൺ നടി ബിപാഷയുമായി പ്രണത്തിലാകുന്നത്. കരൺ തന്റെ ജീവിതം തകർത്തെന്നും മറ്റും ജെന്നിഫർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു. 2012 ഏപ്രിലിലാണ് കരണ്‍ സിങും ജെന്നിഫര്‍ വിങറ്റും വിവാഹിതരായത്. നാല് വര്‍ഷം പോലും തികയുന്നതിന് മുമ്പേ അതും വിവാഹ മോചനത്തില്‍ എത്തി.

Your Rating: