Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്ണം കൂടി; അനുഷ്കയെ വേണ്ടെന്ന് മഹേഷ് ബാബു

mahesh-babu-anushka

കഥാപാത്രത്തിനു വേണ്ടി സൗന്ദര്യം പോലും നോക്കാതെ എന്തു ത്യാഗവും ചെയ്യുന്ന നടിയാണ് അനുഷ്ക ഷെട്ടി. പുതിയ ചിത്രമായ സൈസ് സീറോയ്ക്ക് വേണ്ടി 15 കിലോ ശരീരഭാരമാണ് താരം വര്‍ധിപ്പിച്ചത്.

എന്നാല്‍ ഈ വണ്ണക്കൂടുതല്‍ കാരണം അനുഷകയ്ക്ക് ചെറിയൊരു പണിയും കിട്ടി. തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിൽ നിന്ന് അനുഷ്കയെ മാറ്റി. പ്രായക്കൂടുതൽ തോന്നുന്നുവെന്ന കാരണം പറഞ്ഞാണ് നായകൻ നായികയെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ബ്രഹ്മോത്സവം എന്ന ചിത്രത്തിൽ നിന്നാണ് അനുഷ്‌കയെ പുറത്താക്കിയത്. ആദ്യം നായികയായി അനുഷ്കയെ ആയിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും താരത്തിന്‍റെ ശരീര മാറ്റം വിനയായി. സമാന്തയാണ് അനുഷ്കയ്ക്ക് പകരം ചിത്രത്തില്‍ നായികയായി എത്തുക.

സ്ത്രീകളിലെ തടികൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് അനുഷ്ക നായികയായി എത്തുന്ന സൈസ് സീറോ എന്ന സിനിമയുടെ പ്രമേയം. ചിത്രത്തില്‍ രണ്ടു ഗെറ്റപ്പിലാകും അനുഷ്ക എത്തുക. ഇതിനായി താരം കഠിനമായ ശരീരമാറ്റമാണ് നടത്തുന്നത്. തമിഴിലും തെലുങ്കിലുമായി നിർമ്മിക്കുന്ന ചിത്രം തമിഴിൽ ഇൻജി ഇടുപ്പഴകി എന്നപേരിലാണ് പുറത്തു വരിക. പ്രകാശ്‌കോവെലാമുടി സംവിധാനം ചെയ്യുന്ന സിനിമയിൽ ആര്യയാണ് നായകൻ.

ഈയിടെ പുറത്തിറങ്ങിയ ബാഹുബലിയിലും ദേവസേന എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അതും ഒരു പടുകിളവിയായി. ബാഹുബലിയുടെ അടുത്ത ഭാഗത്തില്‍ അനുഷ്കയാകും പ്രധാനകഥാപാത്രമാകുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.