Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖാൻ വേണ്ട, മലൈക അതുമതി

malaika

ബോളിവുഡിലെ ഖാൻത്രയങ്ങളിൽ ഷാരൂഖിനെയും ആമിറിനെയും സൽമാനെയും കൂടാതെ മറ്റൊരു താരം കൂടിയുണ്ട്. ലേഡി ഖാൻ ആയ മലൈക അരോറ ഖാൻ. എന്നാൽ ഇനി തനിക്ക് ആ പദവി വേണ്ടെന്നാണ് മലൈക പറയുന്നത്.

പേരിൽ ഖാൻ ചേർത്ത് വിളിക്കരുതെന്നും മാധ്യമങ്ങളിലും മറ്റും ദയവ് ചെയ്ത് അത് ഉപയോഗിക്കരുതെന്നും മലൈക പറഞ്ഞു. സൽമാന്റെ സഹോദരനായ അർബാസ് ഖാനുമായുള്ള വേർപിരിയലിന് ശേഷമാണ് നടിയുടെ ഈ അഭിപ്രായ പ്രകടനം.

സൽമാന്റെ കുടുംബം താമസിക്കുന്ന ഗാലക്സി അപ്പാർട്മെന്റിൽ നിന്നും മലൈക താമസം മാറികഴിഞ്ഞു. ഇപ്പോൾ മാതാപിതാക്കൾക്കൊപ്പമാണ് നടി താമസിക്കുന്നത്. 17 വർഷം നീണ്ടു നിന്ന ദാമ്പത്യജീവിതത്തിനായിരുന്നു ഇരുവരും വിരാമമിട്ടത്. 12 വയസുള്ള അർഹാൻ എന്ന മകനും ഈ ബന്ധത്തിൽ ഇവർക്കുണ്ട്. 

Your Rating: