Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് ഇനി മമ്മൂട്ടിക്കൊപ്പം ?

vijay-mammootty

മമ്മൂട്ടി ആരാധകർക്കും വിജയ് ആരാധകര്‍ക്കും ഒരു സന്തോഷവാർത്ത. മമ്മൂട്ടിയും വിജയ്‌യും ഒരു തമിഴ് ചിത്രത്തിൽ ഒരുമിച്ചെത്തുന്നുവെന്ന് കോളിവുഡിൽ നിന്ന് റിപ്പോർട്ട്.

തനി ഒരുവൻ എന്ന സൂപ്പർഹിറ്റിന് ശേഷം എം രാജ ഒരുക്കുന്ന ചിത്രത്തിലാകും മെഗാസ്റ്റാർ മമ്മൂട്ടിയും ഇളയദളപതിയും ഒരുമിച്ചെത്തുക. അറ്റ്ലീ ചിത്രമായ തെറിയുടെ ചിത്രീകരണത്തിന് ശേഷം ഭരതൻ ഒരുക്കുന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കുക. ഈ സിനിമയ്ക്ക് ശേഷമാകും രാജയുടെ ചിത്രം തുടങ്ങുക. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥീരികരണം ഉണ്ടായിട്ടില്ല.

നേരത്തെ ജില്ല എന്ന ചിത്രത്തിൽ സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പം വിജയ് അഭിനയിച്ചിരുന്നു. ദളപതി, അഴകൻ, ആനന്ദം, കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മമ്മൂട്ടി 2010ൽ പുറത്തിറങ്ങിയ വന്ദേമാതരം എന്ന ചിത്രത്തിലാണ് തമിഴിൽ അവസാനമായി അഭിനയിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.