Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിരത്നം ചിത്രത്തില്‍ മമ്മൂട്ടി ?

mammootty-manirantnam

ദളപതി എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴ് മണ്ണില്‍ ആരാധകരെ തളച്ചിട്ട മമ്മൂട്ടി ചരിത്രം ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അടുത്ത മണിരത്നം ചിത്രത്തില്‍ നായകനായെത്തുന്നത് മമ്മൂട്ടിയാണ്. ദളപതി പുറത്തിറങ്ങി 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മണിരത്നവും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നത്. മമ്മൂട്ടിയുടെ മകനും യുവതാരവുമായ ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി ഒരുക്കിയ ഒകെ കണ്‍മണിയാണ് മണിരത്നത്തിന്‍റേതായി പുറത്തിറങ്ങിയ അവാസന ചിത്രം.

പുതിയ പ്രോജക്ടുമായി മണിരത്‌നം മമ്മൂട്ടിയെ സമീപിച്ചെന്നും, നടന്‍ ഓകെ പറഞ്ഞു എന്നുമാണ് അറിയുന്നത്. രജനികാന്തും മമ്മൂട്ടിയും തകര്‍ത്തഭിനയിച്ച ദളപതി മണിരത്‌നത്തിന്റെ കരിയറിലെ മികച്ചതിലൊന്നായാണ് കുറിക്കപ്പെടുന്നത്. ഇതേ കഥയുമായി മണിരത്‌നം ഐശ്വര്യറായി ബച്ചനെയും സമീപിച്ചെന്നാണ് അറിയുന്നത്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ചിത്രത്തിലെ നായിക ഐശ്വര്യ റായി ആയിരിക്കും.

മണിരത്നത്തിന്‍റെ സ്ഥിരം കൂട്ടുകെട്ട് തന്നെയാണ് ഈ ചിത്രത്തിലും പ്രവര്‍ത്തിക്കുക. എ ആര്‍ റഹ്മാന്‍ ഗാനങ്ങളൊരുക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത് പിസി ശ്രീറാം ആയിരിക്കും. നേരത്തെ ഇരുവര്‍ എന്ന ചിത്രത്തില്‍ പ്രകാശ് രാജ് ചെയ്ത തമിഴ്സെല്‍വന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മണിരത്‌നം ആദ്യം സമീപിച്ചത് മമ്മൂട്ടിയെയായിരുന്നത്രെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.