Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനീകാന്തിന് മമ്മൂട്ടിയുടെ വില്ലന്‍

jd-chakravarthy

ഭാസ്കര്‍ ദ് റാസ്ക്കല്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ വില്ലനായി എത്തിയ നടന്‍ ജെ.ഡി ചക്രവര്‍ത്തി ഇനി രജനീകാന്തിന്‍റെ വില്ലനാകുന്നു. രഞ്ജിത് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ജെ.ഡി രജനിയുടെ വില്ലനായി എത്തുന്നത്.

ആര്യ നായകനായി എത്തിയ സര്‍വം, വിക്രം പ്രഭുവിന്‍റെ അറിമ നന്പി എന്നീ തമിഴ് ചിത്രങ്ങളില്‍ തിളങ്ങിയ താരം അവസാനമായി അഭിനയിച്ചത് ഭാസ്കര്‍ ദ് റാക്സലില്‍ ആയിരുന്നു. രാം ഗോപാല്‍ വര്‍മയുടെ സത്യ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരം തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ചിത്രങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്.

ആട്ടക്കത്തി, മദ്രാസ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത, തമിഴകത്തെ യുവ സംവിധായകന്‍ പ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ ഗാങ്സ്റ്റര്‍ ആയാണ് രജനി എത്തുന്നത്. മലേഷ്യയാണ് ചിത്രത്തിന്‍റെ പ്രധാനലൊക്കേഷന്‍. കാര്‍ത്തിയെ നായകനാക്കി രഞ്ജിത് മദ്രാസ് എന്ന ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. രജനീകാന്തും മദ്രാസ് എന്ന ചിത്രത്തെ പ്രശംസിച്ചിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.