Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിരത്നം-ദുല്‍ഖര്‍ ചിത്രം ഉപേക്ഷിച്ചു?

karthi-maniratnam-dulquer

ദുല്‍ഖര്‍ സല്‍മാനെയും കാര്‍ത്തിയെയും പ്രധാനകഥാപാത്രങ്ങളാക്കി മണിരത്നം ഒരുക്കുന്ന പ്രോജക്ട് വേണ്ടെന്നുവച്ചെന്ന് തമിഴകത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍. താരങ്ങളുടെ ഡേറ്റ് ഇല്ലാത്തതാണ് സിനിമ മുടങ്ങാന്‍ കാരണമായതെന്നാണ് കേള്‍ക്കുന്നത്.

ദുല്‍ഖര്‍, കാര്‍ത്തി, നിത്യ മേനോ‍ന്‍, കീര്‍ത്തി സുരേഷ് എന്നിവരെയായിരുന്നു ചിത്രത്തിന് വേണ്ടി പരിഗണിച്ചിരുന്നത്. എന്നാല്‍ പ്രോജക്ട് വേണ്ടെന്നുവച്ചിട്ടില്ലെന്നും തീരുമാനിച്ചതിലും വൈകിയായിരിക്കും ചിത്രീകരണം തുടങ്ങുകയെന്നും അണിയറക്കാര്‍ പറയുന്നു. അടുത്തവര്‍ഷം ജനുവരിയോടെ ചിത്രീകരണം തുടങ്ങാനുള്ള പദ്ധതിയിലാണിവര്‍.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന് എ ആര്‍ റഹ്മാന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം- രവി വര്‍മന്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.