Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിന്‍റെ നായിക ദേ ചിമ്പുവിനൊപ്പം

manjima-simbu

ഒരു വടക്കന്‍ സെല്‍ഫി ഹിറ്റായതോടെ മഞ്ജിമയുടെ വരവും ആഘോഷമായി. തമിഴിലും തെലുങ്കിലും ഇപ്പോള്‍ തകര്‍ത്തഭിനയിക്കുന്ന തിരക്കിലാണ് മഞ്ജിമ. ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടയമടാ എന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളിലാണ് മഞ്ജിമ ഒരേ സമയം അഭിനയിക്കുന്നത്. തമിഴില്‍ ചിമ്പുവും തെലുങ്കില്‍ നാഗ ചൈതന്യയുമാണ് മഞ്ജിമയുടെ നായകന്മാര്‍.

ചിത്രത്തില്‍ ആദ്യം നായികയായി തീരുമാനിച്ചിരുന്ന പല്ലവി സുഭാഷ് സിനിമയില്‍ നിന്ന് പിന്മാറിയതോടെയാണ് മഞ്ജിമയ്ക്ക് നറുക്ക് വീണത്. തമിഴ് പറയാന്‍ അത്രവശമില്ലെങ്കിലും കേട്ടാല്‍ മനസ്സിലാകും. രണ്ടാമത്തെ ചിത്രം തന്നെ ഗൗതം മേനോനും ചിമ്പുവിനുമൊപ്പം ഇത്രവലിയൊരു ബാനറില്‍ ചെയ്യാന്‍ സാധിച്ചതു തന്നെ വലിയൊരു ഭാഗ്യമായി മഞ്ജിമ കരുതുന്നു.

പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍മോഹന്റെ മകളാണ് മഞ്ജിമ. ബാലതാരമായി മലയാളസിനിമയിലെത്തി ശ്രദ്ധനേടി. പ്രിയം, മയില്‍പ്പീലിക്കാവ് തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരം കൂടിയാണ് മഞ്ജിമ. മധുരനൊമ്പരകാറ്റില്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.