Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയന്‍താര-വിഘ്നേശ് പ്രണയത്തെപ്പറ്റി മന്‍സൂര്‍ അലിഖാന്‍

nayanthara-manzoor

നാനും റൌഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംവിധായകന്‍ വിഘ്നേശ് ശിവനും നയന്‍താരയും തമ്മിലുള്ള ഗോസിപ്പുകള്‍ക്ക് തുടക്കമാകുന്നത്. ഷൂട്ടിങിനിടയിലെ ഇരുവരുടെയും സെല്‍ഫിയും സൌഹൃദവുമൊക്കെ ഗോസിപ്പുകള്‍ക്ക് ചൂടുകൂട്ടി.

പിന്നീട് ഇരുവരും പ്രണയബന്ധം നിഷേധിച്ച് വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. അതിനിടെയാണ് ആരാധകരുടെ സംശയം ഒന്നൂകൂടി കൂട്ടാന്‍ നടന്മാരായ മന്‍സൂര്‍ അലിഖാനും പാര്‍ഥിപനും രംഗത്തെത്തിയത്. ഒക്ടോബര്‍ 21 ന് റിലിസ് ആകുന്ന നാനും റൌഡി താന്‍ എന്ന സിനിമയുടെ മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് നയന്‍താര-വിഘ്നേശ് ബന്ധത്തെപ്പറ്റി ഈ രണ്ടു താരങ്ങളും പ്രതികരിച്ചത്.

നയന്‍താര-വിഘേനേശ് ബന്ധത്തെക്കുറിച്ച് ചെറിയൊരു സംഭവം മാത്രമേ മന്‍സൂര്‍ പറഞ്ഞൊള്ളൂ. പോണ്ടിച്ചേരിയില്‍ കനത്ത ചൂടുള്ള ലൊക്കേഷനിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ഞങ്ങളെല്ലാം ചുട്ടുപൊള്ളുമ്പോള്‍ സംവിധായകന്‍ വിഘ്നേശിന് ചൂടൊരു പ്രശ്നമേ അല്ലായിരുന്നു. കാരണം ഞങ്ങളുടെ നായിക നയന്‍താരയുമായി കക്ഷി കൂളായി നിര്‍ത്താതെയുള്ള സംസാരമായിരുന്നു. മന്‍സൂര്‍ പറഞ്ഞു.

അടുത്തത് പാര്‍ഥിപന്റെ വകയായിരുന്നു. വിഘ്നേശിന് കൃത്യമായ കാര്യം അറിയാം. ഞാന്‍ പറഞ്ഞത് തിരക്കഥയുടെ കാര്യമാണേ. നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ ചില ഗോസിപ്പുകള്‍ വന്നെങ്കിലും അതൊക്കെ വിഘ്‌നേഷ് ശിവന്‍ തീര്‍ത്തും തരും എന്നും പാര്‍ഥിപന്‍ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.