Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹവാര്‍ത്തയില്‍ സത്യമില്ലെന്ന് നയന്‍താര

വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ തികച്ചും തെറ്റാണെന്ന് നയന്‍താര. സിനിമ മാത്രമാണ് ഇപ്പോള്‍ തന്‍റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചടത്തോളം വിവാഹമെന്നത് വളരെ വലിയൊരു കാര്യമാണ്. അങ്ങനെയൊരു എന്‍റെ ജീവിതത്തില്‍ സംഭവിച്ചാല്‍ അത് തീര്‍ച്ചയായും ലോകം അറിഞ്ഞിരിക്കും. അല്ലാതെ അതൊരു രഹസ്യവിവാഹം ആയിരിക്കില്ല. നയന്‍താര പറഞ്ഞു.

വാര്‍ത്തയില്‍ യാതൊരു സത്യവുമില്ലെന്നും ഇത്തരം വ്യാജപ്രചരണങ്ങള്‍ എന്നെയും എന്‍റെ സിനിമയെയുമാണ് പ്രധാനമായും ബാധിക്കുകയെന്ന് സംവിധായകന്‍ വിഘ്നേശന്‍ ശിവന്‍ പ്രതികരിച്ചു. ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ ദയവ് ചെയ്ത് ഇനിയും ഇടപെടരുതെന്നും വിഘ്നേശ് പറയുന്നു.

നയന്‍താരയും യുവസംവിധായകനായ വിഘ്നേശ് ശിവനും കൊച്ചിയിലെ ഒരു പള്ളിയില്‍വച്ച് രഹസ്യമായി വിവാഹം ചെയ്തെന്നായിരുന്നു പ്രമുഖദേശീയമാധ്യമങ്ങളില്‍ വാര്‍ത്തവന്നത്. വിജയ് സേതുപതിയും നയന്‍സും പ്രധാനവേഷത്തിലെത്തുന്ന ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് പ്രണയകഥ ചോര്‍ന്നത്. ഈ ചിത്രത്തിന്റെ സംവിധായകന്‍ ആണ് വിഘ്‌നേശ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.