Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി മീനാക്ഷിയുടെ തല്ല് കിട്ടിയ അസോഷ്യേറ്റ് ബോധം കെട്ടു

actress-meenakshi

തമിഴകത്ത് ഒരു തിരിച്ചുവരവിന് തയാറെടുക്കുകയാണ് നടി മീനാക്ഷി. എന്നാൽ ആ തിരിച്ചുവരവ് ഇപ്പോൾ വൻവിവാദമായിരിക്കുകയാണ്. നെറുമുഖം എന്ന സിനിമയുടെ ചിത്രീകരണത്തിനിടക്കാണ് സംഭവം.

ചിത്രീകരണത്തിനിടെ സിനിമയുടെ ഒരു അസോഷ്യേറ്റ് സംവിധായകനുമായി നടി ചെറിയ ബഹളമുണ്ടാക്കി. എന്നാൽ വഴക്ക് തുടരുകയും അവസാനം നടി അസോഷ്യേറ്റിനെ തല്ലുകയുമായിരുന്നു. തല്ല് കിട്ടിയ സംവിധായകന്റെ ബോധം നഷ്ടപ്പെട്ടു. എന്നാൽ ഇത് അറിയാതെ മീനാക്ഷി അമ്മയെയും കൂട്ടി കാരവാനിലേക്ക് കയറുകയായിരുന്നു.

എന്നാൽ സംഭവം അറിഞ്ഞ ഉടനെ സിനിമയിലെ മറ്റ് അണിയറപ്രവർത്തകർ നടിയെയും അമ്മയെയും കാരവനിൽ നിന്ന് വലിച്ചിറക്കി തല്ലാൻ തുടങ്ങി. ഇത്രയും ക്രൂരമായ പെരുമാറ്റതിന് നടി മാപ്പുപറയണമെന്നും ഇവർ ആവശ്യപ്പെട്ടു. സ്വന്തം കൈപ്പടയിൽ എഴുതിയ പൊതുമാപ്പ് പറഞ്ഞ് നടി അവസാനം സംഭവത്തിൽ നിന്നും തലയൂരി. തല്ല് കിട്ടിയ സംവിധായകൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.