Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിയാത്ത പണിയ്ക്ക് പോയ മേഘ്ന രാജിന് കിട്ടിയ പണി

meghna-raj-still

പുതിയ സിനിമയ്ക്ക് വേണ്ടി നൃത്തപരിശീലനം നടത്തുന്നതിനിടെ നടി മേഘ്ന രാജിന് പരുക്ക്. കന്നഡ സിനിമയായ അല്ലാമയുടെ ചിത്രീകരണത്തിനിടെയാണ് നടന്‍ ധനഞ്ജയനും മേഘ്‌നയ്ക്കും പരിക്ക് പറ്റിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മേഘ്ന കഠിനമായ പരിശീലനത്തിലായിരുന്നു. സിനിമയിലെ ഒരു ഗാനരംഗത്തിനായി ക്ലാസിക്കല്‍ ഡാന്‍സ് ആണ് ചിത്രീകരിക്കുന്നത്. ക്ലാസിക്കല്‍ ഡാന്‍സ് പരിശീലിക്കുന്നതിനിടെ നടി മേഘ്‌നാ രാജിന്റെ കാല് വഴുതി വീണ് പരുക്കേല്‍ക്കാന്‍ ഇടയായി. കാല് നീരുവെച്ചിരിക്കുന്ന അവസ്ഥയിലാണ്. കഥക് നര്‍ത്തകിയായ മേഘ്‌നയ്ക്ക് ക്ലാസിക്കല്‍ ഡാന്‍സിന്റെ ചുവടുകള്‍ അത്ര പരിചയമില്ലാത്തതാണ് ചുവട് പിഴച്ച് വീഴാന്‍ കാരണം.

meghna-raj

എന്നാല്‍ കാല് നീരുവന്നതല്ല താരത്തെ അലട്ടുന്നത്. എത്രയും പെട്ടന്ന് പാട്ട് പൂര്‍ത്തിയാക്കണമെന്നാണ് മേഘ്നയുടെ ആഗ്രഹം. നടിയുടെ എം.ബി.എ പരീക്ഷ അടുത്ത് വരുകയാണ്. അതുകൊണ്ട് ചിത്രീകരണം ഒരുകാരണവശാലും മാറ്റിവക്കുന്നില്ലെന്ന തീരുമാനത്തിലാണ് മേഘ്ന. അഭിനയത്തിനിടയിലും പാര്‍ട് ടൈമായി എംബിഎ ചെയ്യുന്നുണ്ടായിരുന്നു.

മലയാളത്തില്‍ മേഘ്ന അവസാനം അഭിനയിച്ചത് സുരേഷ് ഗോപി നായകനായി എത്തിയ ഡോള്‍ഫിന്‍ ബാറില്‍ ആണ്. ആട്ടഗര എന്ന കന്നഡ ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ മേഘ്ന രാജ് ചിത്രം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.