Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിയ ആരാധകർക്ക് നിരാശ; ആ ട്വീറ്റ് വ്യാജം

mia

മലയാളി സുന്ദരി മിയ ഇളയദളപതി വിജയ്‌യുടെ നായികയായി എത്തുന്നുവെന്ന് കോളിവുഡിൽ വാർത്ത വന്നിരുന്നു. മിയ ജോർജ് എന്ന പേരിൽ വന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നടി വിജയ്‌യുടെ നായികയാകുന്നുവെന്ന് വാർത്തകൾ വന്നത്. വിജയ്‌യുടെ അറുപതാമത് ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് താനെന്നായിരുന്നു നടിയുടെ ട്വീറ്റ്.

അമരകാവ്യം, ഇൻട്ര് നേട്ര് നാളൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി വിജയിയുടെ നായികയാകുന്നുവെന്ന വാർത്ത തമിഴ്മാധ്യമങ്ങളടക്കമുള്ളവർ വലിയ വാർത്തയാക്കി മാറ്റി. എന്നാൽ പിന്നീടാണ് ഇതിന്റെ യഥാർഥ വിവരം വെളിപ്പെട്ടത്.

fake-tweet-miya മിയയുടെ പേരിൽ വന്ന വ്യാജ ട്വീറ്റ്

സത്യത്തിൽ മിയയുടെ പേരിൽ ആരോ വ്യാജട്വിറ്റർ അക്കൗണ്ട് വഴി പോസ്റ്റ് ചെയ്ത ട്വീറ്റ് ആയിരുന്നു ഇത്. മിയ തന്നെയാണ് വാർത്ത വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ആ വാർത്ത വ്യാജമാണെന്നും സ്വന്തമായി ട്വിറ്റർ അക്കൗണ്ട് പോലുമില്ലാത്ത ആളാണ് താനെന്നും മിയ ഫേസ്ബുക്കിലൂടെ അറിയിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.