Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുമോ മോഹൻലാൽ–രാജമൗലി ചിത്രം

rajamouli-mohanlal

മോഹൻലാൽ–രാജമൗലി ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നവർ ആരൊക്കെയുണ്ട്. നേരത്തെ മോഹൻലാലിനെ പ്രധാനകഥാപാത്രമാക്കി ‘ഗരുഡ’ എന്നൊരു ബിഗ് ബഡ്ജറ്റ് ചിത്രം ഒരുക്കാൻ ഉദ്ദേശിക്കുന്നതായി വാർത്ത വന്നിരുന്നു. എന്നാൽ പിന്നീട് രാജമൗലി തന്നെ ആ വാർത്ത നിഷേധിച്ച് രംഗത്തെത്തി.

എന്നാല്‍ ബാഹുബലി 2വിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ മോഹൻലാല്‍ നായനായേക്കും എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതുസംബന്ധിച്ച് ലാലും രാജമൗലിയും പല തവണ ചർച്ചകൾ നടത്തിയിരുന്നു. മോഹൻലാലുമായി നേരിട്ട് കാണുകയും ചെയ്തു. ഹൈദരാബാദിൽ വിസ്മയം എന്ന സിനിമയുടെ സെറ്റിലെത്തിയാണ് രാജമൗലി മോഹൻലാലുമായി ചർച്ച നടത്തിയത്.

തെലുങ്കിൽ മോഹൻലാൽ ഇപ്പോൾ തന്നെ തന്റേതായ സ്ഥാനം നേടിക്കഴിഞ്ഞു. വിസ്മയം, ജനതാ ഗാരേജ് എന്നീ ചിത്രങ്ങളിലൂടെ മോഹൻലാല്‍ തെലുങ്ക് പ്രേക്ഷകരുടെയും പ്രിയതാരമായി മാറി. മാത്രമല്ല ഈ രണ്ടു ചിത്രങ്ങളും തിയറ്ററിലെത്തി കണ്ട് മോഹൻലാലിന്റെ അഭിനയത്തെ പ്രശംസിച്ച സംവിധായകനാണ് രാജമൗലി.

മോഹൻലാലിനെ പ്രധാനകഥാപാത്രമാക്കി വലിയൊരു പ്രോജക്ട് തെലുങ്കിൽ ഒരുക്കാൻ ഇനി രാജമൗലിക്ക് വലിയ ബുദ്ധിമുട്ടില്ല. എന്നാൽ തന്നെയും താരത്തിനൊപ്പം യുവതാരങ്ങളെയും അണിനിരക്കാനാണ് രാജമൗലി നോക്കുന്നത്.

ബാഹുബലി 2വിന്റെ സെറ്റിൽ നിന്ന് തൽക്കാലം അവധി എടുത്താണ് സംവിധായകനായ രാജമൗലി മനമന്ത (വിസ്മയം) കാണാനെത്തിയത്. മോഹൻലാൽ നായകനായി എത്തിയ മനമന്ത ടോപ് ക്ലാസ് ചിത്രമാണെന്നാണ് സിനിമ കണ്ടിറങ്ങിയ ശേഷം രാജമൗലിയുടെ പ്രതികരണം.

പുലിമുരുകൻ സിനിമയ്ക്കായി പീറ്റർ ഹെയ്നെ വിട്ടുകൊടുക്കാൻ തയ്യാറായതും ഈ ഒരു ബന്ധം കൊണ്ടാണ്. ബാഹുബലി 2 ാം ഭാഗത്തിന്റെ തിരക്കേറിയ ഷെഡ്യൂളുകൾക്കിടെയാണ് പീറ്റർ ഹെയ്ൻ പുലിമുരുകന് വേണ്ടി മാറ്റിവച്ചത്.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.