Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിക്ക് നോട്ടിൽ കിട്ടിയ പണി

megha

ഒറിജനിലെ വെല്ലുന്ന കള്ളനോട്ടുകളാണ് എങ്ങും വിലസുന്നത്. പലപ്പോഴും അത് ആർക്കും തിരിച്ചറിയാൻ കഴിയാറില്ല. സീരിയൽ–സിനിമാ നടി മേഘ ചക്രവർത്തിക്കും കിട്ടി ഒരു കള്ളനോട്ട്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാകില്ലെങ്കിലും ഒന്നു സൂക്ഷിച്ച് നോക്കിയിരുന്നെങ്കിൽ കയ്യോടെ പിടിക്കാമായിരുന്നു.

ഒരു ഓട്ടോക്കാരനാണ് ബാക്കി തുകയ്ക്ക് പകരം നടിക്ക് നൂറു രൂപയുടെ കള്ളനോട്ട് നൽകിയത്. ഇതില്‍ രസകരമായ കാര്യം റിസർവ് ബാങ്കിന് പകരം എഴുതിയിരിക്കുന്നത് ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ്. സത്യത്തിൽ ഇത് സാധാരണ കുട്ടികൾ കടകളില്‍ നിന്നും വാങ്ങാറുള്ള കൂപ്പൺ ആണ്. അർദ്ധരാത്രിയായതിനാൽ നടിക്ക് ഇത് തിരിച്ചറിയാനും സാധിച്ചില്ല.

താൻ പറ്റിക്കപ്പെട്ട വിവരം നടി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. കൂടാതെ നടിക്ക് കിട്ടിയ നൂറുരൂപയുടെ ചിത്രവും പങ്കുവച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.