Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

96 ൽ നിന്ന് 73 കിലോ ; ഇനി വിവാഹമില്ലെന്ന് നമിത

namitha

തമിഴ് സിനിമയില്‍ ഒരുകാലത്ത് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയ നടിയായിരുന്നു നമിത. നടിയില്ലാതെ തമിഴില്‍ ഒരു ഐറ്റം ഡാന്‍സ് പോലും ഇറങ്ങില്ല. എന്നാല്‍ തടി കൂടിയതോടെ താരത്തിന്റെ വിലയും ഇടിഞ്ഞു. ഇപ്പോൾ തിരിച്ചുവരവിനുള്ള പാതയിലാണ് നമിത.

തിരിച്ചുവരവിൽ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകൂടി. ജീവിതത്തിൽ വിവാഹം കഴിക്കില്ലെന്ന് നമിത വെളിപ്പെടുത്തിയിരിക്കുന്നു. ആരാധകരിൽ നിന്നും ഒരുപാട് സ്നേഹപ്രകടനങ്ങവും വിവാഹവാഗ്ദാനങ്ങളും ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരാധകരുടെ സ്നേഹം മതിയായി. മാത്രമല്ല എന്റെ ജീവിതത്തിൽ വിവാഹമില്ല. നമിത പറയുന്നു.

namitha-still

23 കിലോയാണ് ഞാൻ കുറച്ചത്. പണ്ട് എന്റെ ശരീര ഭാരം 96 കിലോ ആയിയിരുന്നു. ഇപ്പോൾ 73ൽ എത്തിനില്‍ക്കുന്നു. ഇനിയും എട്ടുകിലോ ഭാരം കൂടി കുറക്കണം. നമിത പറഞ്ഞു.

2011ല്‍ ആണ് നമിത അവസാനമായി ഒരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചത്. പിന്നീട് രണ്ടു കന്നഡസിനിമകളിലും അതിഥിവേഷത്തിൽ എത്തിയിരുന്നു.

namitha-makeover

താരം ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. തടിയൊക്കെ കുറച്ച് സ്ലിം ബ്യൂട്ടിയായാണ് നമിതയുടെ മടങ്ങി വരവ്. ഭരത് നായകനായി എത്തുന്ന പൊട്ട് എന്ന ഹൊറർ ചിത്രമാണ് നമിതയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ഇനിയ, മനീഷ യാദവ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.